ജ്യോതിഷം ഉത്ഭവിച്ചത് ഭാരതത്തിലോ ബാബിലോണിയയിലോ?

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

ലേഖകന്‍ - ചെത്തല്ലൂര്‍ വിജയകുമാര്‍ ഗുപ്തന്‍

യുക്തിവാദി: ജ്യോതിഷം ഉത്ഭവിച്ചത് ബാബിലോണിയയിലാണ്.
ശ്രീനാഥ്‌ മറുപടി : ബിസി 1400-ലെ ലഗധന്‍റെ വേദാംഗജ്യോതിഷമാണ് ഭാരതത്തിലുണ്ടായ ആദ്യ കലണ്ടര്‍ഗണിതപുസ്തകം. അതില്‍ ഏറ്റവും നീളം കൂടിയ പകലിന്‍റെയും നീളം കുറഞ്ഞ പകലിന്‍റെയും റേഷ്യോ 3:2 ആണെന്ന് പറഞ്ഞിട്ടുണ്ട്. ബിസി 700-ലെ മൂല്‍.ആപിന്‍ എന്ന ഗ്രന്ഥമാണ് മെസപ്പൊട്ടേമിയയിലുണ്ടായ ആദ്യ കലണ്ടര്‍ഗണിതപുസ്തകം. അതിലും ഇതേ കാര്യം പറഞ്ഞിട്ടുണ്ട്. റേഷ്യോ 3:2 തന്നെ. ഈ റേഷ്യോ 35 ഡിഗ്രി അക്ഷാംശത്തിന് മാത്രമേ ശരിയാവുകയുള്ളു. അതിനാല്‍ ജ്യോതിഷം ഉത്ഭവിച്ചത് എവിടെയാണങ്കിലും ശരി അത് 35 ഡിഗ്രി അക്ഷാംശത്തിലാണ് എന്ന് വാദിക്കാവുന്നതാണ്. സിന്ധൂനദീതട നാഗരികത പരിലസിച്ച കാശ്മീരും, ഇറാന്‍റേയും ഇറാക്കിന്‍റെയും ഒക്കെ മുകള്‍ഭാഗവും ഒക്കെ ഇതിന് യോജിച്ചവ തന്നെ. ആദ്യ ഭാരതീയ സംഹിതാ ജ്യോതിഷ ഗ്രന്ഥമായ അഥര്‍വ്വവേദ പരിശിഷ്ടം ബിസി 1500-ലോ അതിനുമുമ്പോ രചിക്കപ്പെട്ടിരിക്കണം. ബാബിലോണിയക്കാരുടെ ആദ്യ സംഹിതാഗ്രന്ഥമായ എനുമ.അനു.എന്‍ലില്‍ ആകട്ടെ ബിസി 700-ലേതാണ് നമുക്ക് ലഭിക്കുന്നത്. ഒറ്റപ്പെട്ട ജാതകസംബന്ധിയായ വാക്യങ്ങളല്ലാതെ ഒരു ബാബിലോണിയന്‍ ജാതക ജ്യോതിഷഗ്രന്ഥവും ലഭ്യമല്ല. ഭാരതത്തിലാവട്ടെ അഥര്‍വ്വഖിലത്തിന്‍റെ ഭാഗമായ ജ്യോതിഷ്മതി (സ്കന്ദഹോര) എന്ന ഗ്രന്ഥത്തിലേതെന്നു പറയപ്പെടുന്ന ഒട്ടേറെ പ്രാചീനമായ ശ്ലോകങ്ങള്‍ ലഭ്യമാണ് (കാലഘട്ടം ബിസി 1500 ആകാം). ചുരുക്കത്തില്‍, ജ്യോതിഷം ഭാരതത്തില്‍ നിന്ന് ബാബിലോണിയയിലേയ്ക്കും ,മറ്റു സ്ഥലങ്ങളില്യ്ക്കും ഇറക്കുമതി ചെയ്യപ്പെട്ടതാകാനാണ് മറിച്ചാവുന്നതിനേക്കാള്‍ സാധ്യത കൂടുതല്‍.

You are not authorised to post comments.

Comments powered by CComment