വൃക്ഷങ്ങളുടെ ബ്രാഹ്മണക്ഷത്രിയാദി ഭേദവും ദേവാസുരാദിഭേദവും
- Details
- Created: Sunday, 30 April 2017 06:53
- Last Updated: Sunday, 30 April 2017 06:56
- Hits: 2352
(ഈ വിഷയത്തെക്കുറിച്ച് കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയെ അവലംബിച്ചാണ് ഈ ലേഖനം.)
വൃക്ഷങ്ങളുടെ ബ്രാഹ്മണക്ഷത്രിയാദി ഭേദവും ദേവാസുരാദിഭേദവും
ശ്രീനാഥ് ഒജി:
വൃക്ഷങ്ങള്‍ക്ക് ബ്രാഹ്മണാദി വര്‍ണഭേദം പറയപ്പെട്ടിട്ടുണ്ടോ? ഏതേതെല്ലാം വൃക്ഷം ഏതേതെല്ലാം വര്‍ണത്തില്‍ ഉള്‍പ്പെട്ടുവരും? അങ്ങനെയെങ്കില്‍ ആ വര്‍ണത്തിന് പറയപ്പെട്ട ദിക്ക് ആ വൃക്ഷത്തിനും അനുകൂലമാണ് എന്നു പറയാമോ?
ഓരോ നക്ഷത്രത്തിനും ഉള്ള ജാതിഭേദം ബൃഹത്സംഹിതയില്‍ പറയപ്പെട്ടിട്ടുണ്ട്. ഓരോ നക്ഷത്രത്തിനും വൃക്ഷങ്ങളും പറയപ്പെട്ടിട്ടുണ്ട്. (അപ്പോള്‍ വൃക്ഷങ്ങള്‍ക്ക് ജാതി പറയപ്പെട്ടിട്ടുണ്ടെന്നായി.) ജാതിയും വര്‍ണവും ഒന്നാണോ? നക്ഷത്രവൃക്ഷങ്ങളല്ലാത്ത വൃക്ഷലതാദികള്‍ക്ക് വര്‍ണം നിര്‍ണയിക്കാനുള്ള നിയമം എന്തായിരിക്കും?
പ്ലാവും ആഞ്ഞിലിയും അടുത്തടുത്ത് പാടില്ല. പ്ലാവ് ദേവവൃക്ഷവും ആഞ്ഞിലി അസുരവൃക്ഷവും ആണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. വൃക്ഷങ്ങള്‍ക്ക് ദേവ-അസുര-മനുഷ്യ ഗണഭേദമുണ്ടോ? ഉണ്ടെങ്കില്‍ ഇത്തരം സങ്കല്‍പങ്ങള്‍ നക്ഷത്രവൃക്ഷഗണസങ്കല്‍പങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണോ അതോ വൃക്ഷങ്ങളുടെ ദേവ-മാനുഷ-അസുര ഭേദം കണക്കാക്കാന്‍ എന്തെങ്കിലും പൊതുനിയമം പറയപ്പെട്ടിട്ടുണ്ടോ?
(ഇത്തരം ഒരു ചിന്തയും ചര്‍ച്ചയും ഉണ്ടായത് ഞാനും ചെറുവള്ളി നാരായണന്‍ നമ്പൂതിരിയുമായി നടന്ന ഒരു സംഭാഷണത്തിന്റെ ഫലമായിട്ടാണ്. അദ്ദേഹത്തിന് നന്ദി.)
ജോണിവാക്കര്‍:
ഇത് സിമ്പിൾ ആയിട്ടുള്ള കാര്യമാണ്. ഋഷിശ്വരന്മാർ പണ്ട് മുതൽക്കേ പക്ഷി മൃഗാദികളിലും വൃക്ഷങ്ങളിലും ഈശ്വരനെ സങ്കല്പിക്കുവാനും അറിയാനും പറിഞ്ഞിട്ടുണ്ട് . ഓരോ നക്ഷത്രങ്ങൾക്കു സിംഹം പൂച്ച പശു എന്നിത്യാദി മൃഗങ്ങളെ സങ്കല്‍പിച്ചിട്ടുണ്ടെങ്കില്‍ എന്ത്കൊണ്ടും വൃക്ഷങ്ങളേയും നക്ഷത്രങ്ങളുമായി ബന്ധപ്പെടുത്താവുന്നതാണല്ലോ.
ശ്രീനാഥ് ഒജി:
നക്ഷത്രങ്ങള്‍ക്ക് വൃക്ഷങ്ങളെ സങ്കല്‍പിച്ചിട്ടുണ്ടെന്നത് ഏവര്‍ക്കും അറിവുള്ള കാര്യമാണ് ജീ. ഇവിടെ അതല്ല ചര്‍ച്ചാവിഷയം. പൊതുനിയമങ്ങളാണ് ആരായുന്നതെങ്കില്‍ ഒന്നും പ്രത്യക്ഷത്തില്‍ തോന്നുംപോലെ സിമ്പിള്‍ അല്ല.
ജോണിവാക്കര്‍:
ഞാൻ മനസ്സിലാക്കിയിരിക്കുന്നതു ഇങ്ങനെയാണ് : ഓരോ നക്ഷത്രവും ഒരു പ്രത്ത്യേക energy pattern ആണ്. അതേ energy pattern ചില പക്ഷികളിലും മൃഗങ്ങളിലും വൃക്ഷങ്ങളിലും തൃക്കണ്ണ് ഉപയോഗിച്ച് ധ്യാനത്തിൽ ഋഷിശ്വരന്മാർക് ശ്രദ്ധയിൽ വന്നു. അത് കൊണ്ടാണ് ഇത് വളരെ സിമ്പിൾ ആയ കാര്യമെന്ന്ന് ഞാൻ പറഞ്ഞത് :)
ദേവാസുര ബേധം നോക്കുകയാണെങ്കിൽ ഓരോ വൃക്ഷത്തിന്റെ തനതായ പ്രകൃതി observe ചെയ്യേണ്ടി വരും. ബിയോളജി പഠിച്ചവർക്ക് അസുരഗുണം ഉള്ള വൃക്ഷങ്ങൾ തമ്മിൽ എന്ത് common pattern ആണെന്ന് പെട്ടെന്ന് പറയാൻ പറ്റുന്ന കാര്യമാകും എന്ന്നു മാത്രമേ ഇപ്പോൾ പറയാൻ പറ്റുകയുള്ളു.
ആറാം തമ്പുരാന്‍:
പുരപ്പണിയില്‍ തെങ്ങും പനയും കൂട്ടിയോജിപ്പിക്കാറില്ലെന്നു കേട്ടിട്ടുണ്ട്...... കള്ളുഷാപ്പില്‍ തെങ്ങും പനയും കൂട്ടിയടിക്കാത്തവരെ കണ്ടിട്ടുമുണ്ട്!
പ്രകാശന്‍ നമ്പൂതിരി:
രസങ്ങളെ അടിസ്ഥാനമാക്കി വൃക്ഷങ്ങളുടെ വര്‍ണഭേദം തിരിച്ചറിയാന്‍ ഋതു മുതലായ മറ്റു കാര്യങ്ങളും ഗണിച്ച പരശുരാമ കല്‍പസൂത്രത്തില്‍ ചിലരാമര്‍ശങ്ങള്‍ ഉണ്ട് എന്നൊരു സംശയം മാത്രം.
ലിജു കരുണാകരന്‍:
ഉണ്ട്.മധുരരസംഒടിച്ചാൽ പാൽകറ വരുന്നത് ബ്രാഹ്മണം.രക്തവർണ്ണം കയ്പ് ക്ഷത്രിയം.ഗുണരഹിതം കായ്കൂടാതെ പൂമാത്രം ചവർപ്പ് വൈശ്യം.ദുർഗ്ഗന്ധംചവർപ്പ് രസം ശൂദ്രം.
വിഷ്ണുനമ്പൂതിരി:
ഹോരയിൽ പറഞ്ഞതു വച്ച്,
1) പുഷ്പവൃക്ഷം ,ഫല വൃക്ഷം = ബ്രാഹ്മണ വർണം,
2) അന്തസ്സാരം, കണ്ടക (മുളള്) എരുവുള്ളത്= ക്ഷത്രിയ,
3) ഫലം തരാത്തത് 1 ഓഷധികൾ, എണ്ണ തരുന്നത് = വൈശ്യ,
4) നിസ്സാര / കാതലില്ലാത്ത ദോഷകരമായതും = ശൂദ്ര
മിഥുന്‍ വി രാമകൃഷ്ണന്‍:
പുഷ്പ വൃക്ഷങ്ങള്‍ ശുക്രനും മുള്ളുള്ള വൃക്ഷങ്ങള്‍ കുജനും ഏറ്റെടുതെങ്ങില്‍ റോസാചെടിയെ കുജ ശുക്രന്മാരെ കൊണ്ട് ചിന്തിക്കാം അല്ലെ വിഷ്ണുജീ !
വിഷ്ണുനമ്പൂതിരി:
റോസയിൽ പൂവുള്ളപ്പോൾ ശുക്രനും ഇല്ലാത്തപ്പോൾ കുജനും. ഉദയാരൂഢചന്ദ്രാണാം .... ക്ഷുദ്രം കൃത്യമായിനിർണ്ണയിച്ചപ്പോഴൊക്കെ മുള്ളു വൃക്ഷമായി (കു ജനെ ) കണ്ടിട്ടുണ്ട്. അപൂർവ്വമായേ റോസ യെ ശു ക്രനാൽ കണ്ടെത്തിയുള്ളൂ. അത് അവരുടെയും നമ്മുടെയും ദൈവാധീനം പോലിരിക്കും. അതിരിക്കട്ടെ മാവ് ഏതു വകുപ്പിലാ?
മിഥുന്‍ വി രാമകൃഷ്ണന്‍:
വ്യാഴം - ബ്രാഹ്മണന്‍ - സന്താന കാരകനായ വ്യാഴം തന്നെയല്ലെ ഫലങ്ങളുള്ള എല്ലാത്തിന്റെയും കാരകന്‍?
വിഷ്ണുനമ്പൂതിരി:
അല്ല മകരമാസത്തിനു ശേഷം വേണമെങ്കിൽ ഫല വൃക്ഷമായി കണക്കാക്കാം. എന്നാൽ അരവിന്ദമ ശോകം ച"ചൂതം " ചനവമാലിക നീലോല്പലം ചപഞ്ചൈതേ പഞ്ചബാണസ്യ സായകാ :എന്നതിനാൽ പ്രാധാന്യം മാമ്പൂവിനും തദ്വാരാ ശുക്രനുമാണെന്ന് അഭിജ്ഞ മതം. ഗുളിക ബന്ധമുള്ള ശനിയും ചിലപ്പോൾ മാവിനെ പ്രതിധീകരിക്കാറുണ്ട് (മരണ/കൊള്ളിവൃക്ഷം)
മിഥുന്‍ വി രാമകൃഷ്ണന്‍:
ചന്ദനമരം?
വിഷ്ണുനമ്പൂതിരി:
ബൗധേ ചന്ദന മാര്യ മന്ദിര ഗതേ…. വാഗീശജ്ഞ സഫലവിഫലാൻ... വിഫലം (ഫലം ഉപയോഗപ്രദമല്ലാത്തതിനാലും - ബുധേ ഭൂഭവ / ബുധന് ഭൂമി കാരകത്വവും / ചന്ദനത്തിന് ഭൂമി സങ്കൽപം ദശ ദാനത്തിൽ ഗോ-ഭൂ-തില-ഹിരണ്യ: എന്നിങ്ങനെ ഭൂമിക്ക് പ്രതീകമായി ചന്ദന മുട്ടിയാണ് ദാനവസ്തു. ചുരുക്കത്തില്‍ ചന്ദനമരം ബുധനെക്കൊണ്ട് ചിന്തിക്കണം.
മിഥുന്‍ വി രാമകൃഷ്ണന്‍:
ബുധന്‍ ശരി തന്നെ . എന്നാല്‍ ദശാധ്യയില്‍ സൂര്യനെ കൊണ്ട് ചന്ദനാദി വൃക്ഷങ്ങളെ പറയണം എന്നാണല്ലോ പറഞ്ഞിരിക്കുന്നത് .അതിനു എന്താണ് യുക്തി? കാതലിന് ബലമുള്ള വൃക്ഷങ്ങള്‍ ആണു സൂര്യന് പറഞ്ഞിരിക്കുന്നത്. ചന്ദന കാതലിന് പ്ലാവ് തെക്ക് എന്നിവയുടെ ബലം ഇല്ല എന്നാണ് അറിവ്.
വിഷ്ണുനമ്പൂതിരി:
ചന്ദനത്തിനും പൂവരശ് ( ശീലാന്തിക്കും) വെള്ളയില്ല. സർവ്വസാരമാണെന്നതിനാലാകാം
പ്രകാശന്‍ നമ്പൂതിരി:
പാലും രസവും നോക്കു… അരയാല്‍ പേരാല്‍ ബ്രഹ്മവൃക്ഷം........
മിഥുന്‍ വി രാമകൃഷ്ണന്‍:
ശ്രീനാഥ് ജീ, ഗ്രഹകാരകത്വം അനുസരിച്ച് വൃക്ഷങ്ങളുടെ ഭേദത്തെ ചിന്തിക്കാം . സൂര്യന് അസ്ഥികാരകത്വം ഉള്ളതിനാല്‍ കാതല്‍ ഉള്ള വൃക്ഷങ്ങളെയും ചന്ദ്രന്‍ ജലകാരകത്വം മൂലം ധാരാളം ജലമുള്ള വൃക്ഷതെയും വല്ലികളെയും കുജന്‍ ആയുധ കാരകത്വം മൂലം മുള്ളുള്ള വൃക്ഷങ്ങളെയും ബുധന് നപുംസകത്വം മൂലം കാഫലങ്ങള്‍ ഇല്ലാത്ത വൃക്ഷങ്ങളെയും വ്യാഴത്തിനു സന്താന കാരകത്വം മൂലം ഫലമുള്ള വൃക്ഷങ്ങളെയും ശുക്രന് സുഗന്ത കാരകത്വം ഉള്ളതിനാലും വസന്ത കാരകത്വം ഉള്ളതിനാലും പുഷ്പങ്ങള്‍ ഉള്ളതും സുഗന്തം ഉള്ളതുമായ വൃക്ഷങ്ങളെയും ശനിക്കു വ്യാധി കാരകത്വം ഉള്ളതിനാല്‍ ദോഷാനുഭാവങ്ങള്‍ ഉണ്ടാക്കുന്ന വൃക്ഷങ്ങളെയും പറയാം. .മേല്പറഞ്ഞ വൃക്ഷങ്ങളുടെ ,ഗ്രഹങ്ങളുടെ ബ്രാഹ്മനാധി ജാതിഭേധതെയും പറയുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു !
പ്രസാദ് ഭട്ടതിരിപ്പാട്:
സുര ദാരു ചന്ദന ശമീ മധൂകതരവ : ശുഭാ ദ്വിജാതീനാം
ക്ഷത്രസ്യാരിഷ്ടാശ്വത്ഥ ഖദിരവില്വാ വിവൃദ്ധികരാ:
വൈശ്യാനാം ജീവക ഖദിരസിന്ധു കസ്യന്ദനാശ്ച ശുഭ ഫലദാ:
തിന്ദുക കേസര സർജ്ജാർജ്ജനാമ്രശാലാശ്ച ശൂദ്രാണാം.
(ബൃഹൽ സംഹിതാ)
വർണ്ണഭേദം പറയുമ്പോൾ ഒരേ ജാതിവൃക്ഷങ്ങളിൽത്തന്നെയുള്ള വർണ്ണഭേദം പറയുകയല്ലേ വേണ്ടത്. മനുഷ്യൻ എന്ന ജാതിക്ക് അല്ലെങ്കിൽ ആന എന്ന ജാതിക്ക് വർണ്ണഭേദം കണക്കാക്കുന്ന പോലെ തന്നെ വേണം അശ്വത്ഥം എന്ന ജാതിക്കും ചന്ദനം എന്ന ജാതിക്കും വർണ്ണഭേദം കണക്കാക്കാൻ എന്നാണ് എന്റെ അഭിപ്രായം.
You are not authorised to post comments.