ചക്രേശ്വരിയുടെ കുന്ദക്രിയ

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

(ലേഖകന്‍ : ഹരികുമാര്‍ നായര്‍)

കുന്ദക്രിയ എന്ന പദം മിക്കവർക്കും പരിചിതമാണ്. കുന്ദം എന്നത് 81 ഉം കുന്ദക്രിയ കൊണ്ട് ഉദ്ദേശിക്കുന്നത് കുന്ദഗുണിതലഗ്നം ചന്ദ്രത്രികോണം എന്ന ഗണിതസൂത്രവുമാണ്. ഓരോ ലഗ്ന കലയെയും ജന്മസ്ഫുടവുമായി ബന്ധിപ്പിക്കുന്ന ഈ സമവാക്യത്തിന്റെ തത്ത്വം ജാതകസംബന്ധ മായ ജ്യോതിഃശാസ്ത്രത്തിന്റെ അടിത്തറയാണ്.
കുന്ദലഗ്നം = ചന്ദ്രത്രികോണം i.e. ചന്ദ്രസ്ഫുടം അഥവാ ചന്ദ്രസ്ഫുടം +1200 അഥവാ ചന്ദ്രസ്ഫുടം+ 2400
ഇതെങ്ങനെ ശരിയാകാം? എന്ന് ചിന്തിക്കുന്നവരുണ്ടാകാം.
കുന്ദക്രിയയെ ചക്രേശ്വരിയുടെ കുന്ദക്രിയ എന്ന് വിശേഷിപ്പിക്കുവാനാണ് എനിക്കാഗ്രഹം. ബന്ധപ്പെട്ട ഗണിതം ഓരോ ലഗ്നകലക്കും താഴെ നൽകുന്നത് ശ്രദ്ധിക്കുക.
ചന്ദ്രൻ ചന്ദ്രതാരം ചന്ദ്രൻ ചന്ദ്രതാരം ചന്ദ്രൻ ചന്ദ്രതാരം
ഉദയ
കല ഭാഗ കല ഭാഗ കല ഭാഗ കല
1 1 21 അശ്വതി 121 21 മകം 241 21 മൂലം
2 2 42 അശ്വതി 122 42 മകം 242 42 മൂലം
3 4 3 അശ്വതി 124 3 മകം 244 3 മൂലം
4 5 24 അശ്വതി 125 24 മകം 245 24 മൂലം
5 6 45 അശ്വതി 126 45 മകം 246 45 മൂലം
6 8 6 അശ്വതി 128 6 മകം 248 6 മൂലം
7 9 27 അശ്വതി 129 27 മകം 249 27 മൂലം
8 10 48 അശ്വതി 130 48 മകം 250 48 മൂലം
9 12 9 അശ്വതി 132 9 മകം 252 9 മൂലം
10 13 30 ഭരണി 133 30 പൂരം 253 30 പൂരാടം
11 14 51 ഭരണി 134 51 പൂരം 254 51 പൂരാടം
12 16 12 ഭരണി 136 12 പൂരം 256 12 പൂരാടം
13 17 33 ഭരണി 137 33 പൂരം 257 33 പൂരാടം
14 18 54 ഭരണി 138 54 പൂരം 258 54 പൂരാടം
15 20 15 ഭരണി 140 15 പൂരം 260 15 പൂരാടം
16 21 36 ഭരണി 141 36 പൂരം 261 36 പൂരാടം
17 22 57 ഭരണി 142 57 പൂരം 262 57 പൂരാടം
18 24 18 ഭരണി 144 18 പൂരം 264 18 പൂരാടം
19 25 39 ഭരണി 145 39 പൂരം 265 39 പൂരാടം
20 27 0 കാർത്തിക 147 0 ഉത്രം 267 0 ഉത്രാടം
21 28 21 കാർത്തിക 148 21 ഉത്രം 268 21 ഉത്രാടം
22 29 42 കാർത്തിക 149 42 ഉത്രം 269 42 ഉത്രാടം
23 31 3 കാർത്തിക 151 3 ഉത്രം 271 3 ഉത്രാടം
24 32 24 കാർത്തിക 152 24 ഉത്രം 272 24 ഉത്രാടം
25 33 45 കാർത്തിക 153 45 ഉത്രം 273 45 ഉത്രാടം
26 35 6 കാർത്തിക 155 6 ഉത്രം 275 6 ഉത്രാടം
27 36 27 കാർത്തിക 156 27 ഉത്രം 276 27 ഉത്രാടം
28 37 48 കാർത്തിക 157 48 ഉത്രം 277 48 ഉത്രാടം
29 39 9 കാർത്തിക 159 9 ഉത്രം 279 9 ഉത്രാടം
30 40 30 രോഹിണി 160 30 അത്തം 280 30 തിരുവോണം
31 41 51 രോഹിണി 161 51 അത്തം 281 51 തിരുവോണം
32 43 12 രോഹിണി 163 12 അത്തം 283 12 തിരുവോണം
33 44 33 രോഹിണി 164 33 അത്തം 284 33 തിരുവോണം
34 45 54 രോഹിണി 165 54 അത്തം 285 54 തിരുവോണം
35 47 15 രോഹിണി 167 15 അത്തം 287 15 തിരുവോണം
36 48 36 രോഹിണി 168 36 അത്തം 288 36 തിരുവോണം
37 49 57 രോഹിണി 169 57 അത്തം 289 57 തിരുവോണം
38 51 18 രോഹിണി 171 18 അത്തം 291 18 തിരുവോണം
39 52 39 രോഹിണി 172 39 അത്തം 292 39 തിരുവോണം
40 54 0 മകയിരം 174 0 ചിത്തിര 294 0 അവിട്ടം
41 55 21 മകയിരം 175 21 ചിത്തിര 295 21 അവിട്ടം
42 56 42 മകയിരം 176 42 ചിത്തിര 296 42 അവിട്ടം
43 58 3 മകയിരം 178 3 ചിത്തിര 298 3 അവിട്ടം
44 59 24 മകയിരം 179 24 ചിത്തിര 299 24 അവിട്ടം
45 60 45 മകയിരം 180 45 ചിത്തിര 300 45 അവിട്ടം
46 62 6 മകയിരം 182 6 ചിത്തിര 302 6 അവിട്ടം
47 63 27 മകയിരം 183 27 ചിത്തിര 303 27 അവിട്ടം
48 64 48 മകയിരം 184 48 ചിത്തിര 304 48 അവിട്ടം
49 66 9 മകയിരം 186 9 ചിത്തിര 306 9 അവിട്ടം
50 67 30 തിരുവാതിര 187 30 ചോതി 307 30 ചതയം
51 68 51 തിരുവാതിര 188 51 ചോതി 308 51 ചതയം
52 70 12 തിരുവാതിര 190 12 ചോതി 310 12 ചതയം
53 71 33 തിരുവാതിര 191 33 ചോതി 311 33 ചതയം
54 72 54 തിരുവാതിര 192 54 ചോതി 312 54 ചതയം
55 74 15 തിരുവാതിര 194 15 ചോതി 314 15 ചതയം
56 75 36 തിരുവാതിര 195 36 ചോതി 315 36 ചതയം
57 76 57 തിരുവാതിര 196 57 ചോതി 316 57 ചതയം
58 78 18 തിരുവാതിര 198 18 ചോതി 318 18 ചതയം
59 79 39 തിരുവാതിര 199 39 ചോതി 319 39 ചതയം
60 81 0 പുണർതം 201 0 വിശാഖം 321 0 പുരുരുട്ടാതി
61 82 21 പുണർതം 202 21 വിശാഖം 322 21 പുരുരുട്ടാതി
62 83 42 പുണർതം 203 42 വിശാഖം 323 42 പുരുരുട്ടാതി
63 85 3 പുണർതം 205 3 വിശാഖം 325 3 പുരുരുട്ടാതി
64 86 24 പുണർതം 206 24 വിശാഖം 326 24 പുരുരുട്ടാതി
65 87 45 പുണർതം 207 45 വിശാഖം 327 45 പുരുരുട്ടാതി
66 89 6 പുണർതം 209 6 വിശാഖം 329 6 പുരുരുട്ടാതി
67 90 27 പുണർതം 210 27 വിശാഖം 330 27 പുരുരുട്ടാതി
68 91 48 പുണർതം 211 48 വിശാഖം 331 48 പുരുരുട്ടാതി
69 93 9 പുണർതം 213 9 വിശാഖം 333 9 പുരുരുട്ടാതി
70 94 30 പൂയം 214 30 അനിഴം 334 30 ഉത്തൃട്ടാതി
71 95 51 പൂയം 215 51 അനിഴം 335 51 ഉത്തൃട്ടാതി
72 97 12 പൂയം 217 12 അനിഴം 337 12 ഉത്തൃട്ടാതി
73 98 33 പൂയം 218 33 അനിഴം 338 33 ഉത്തൃട്ടാതി
74 99 54 പൂയം 219 54 അനിഴം 339 54 ഉത്തൃട്ടാതി
75 101 15 പൂയം 221 15 അനിഴം 341 15 ഉത്തൃട്ടാതി
76 102 36 പൂയം 222 36 അനിഴം 342 36 ഉത്തൃട്ടാതി
77 103 57 പൂയം 223 57 അനിഴം 343 57 ഉത്തൃട്ടാതി
78 105 18 പൂയം 225 18 അനിഴം 345 18 ഉത്തൃട്ടാതി
79 106 39 പൂയം 226 39 അനിഴം 346 39 ഉത്തൃട്ടാതി
80 108 0 ആയില്യം 228 0 കേട്ട 348 0 രേവതി
81 109 21 ആയില്യം 229 21 കേട്ട 349 21 രേവതി
82 110 42 ആയില്യം 230 42 കേട്ട 350 42 രേവതി
83 112 3 ആയില്യം 232 3 കേട്ട 352 3 രേവതി
84 113 24 ആയില്യം 233 24 കേട്ട 353 24 രേവതി
85 114 45 ആയില്യം 234 45 കേട്ട 354 45 രേവതി
86 116 6 ആയില്യം 236 6 കേട്ട 356 6 രേവതി
87 117 27 ആയില്യം 237 27 കേട്ട 357 27 രേവതി
88 118 48 ആയില്യം 238 48 കേട്ട 358 48 രേവതി
89 120 9 മകം 240 9 മൂലം 360 9 അശ്വതി
89 കലകൾ ഉദിക്കുമ്പോഴേക്കും കുന്ദസ്ഫുടം ചന്ദ്രത്രികോണമായി 27 നക്ഷത്രങ്ങളും കടന്നു പോകുന്നു. അതായത് നിയന്താവായ ചക്രേശ്വരിയുടെ കുന്ദചക്രം 81 മടങ്ങ് വേഗതയിലാണ് ഭ്രമണം ചെയ്യുന്നത്.
360/81 = 4.4444. കുന്ദാംശം. ഈ കുന്ദാംശത്തിന്റെ മൂന്നിലൊന്ന് മതി 27 നക്ഷത്രങ്ങൾ പിന്നിടുന്നതിന്. 4.4444/3 = 1.48148. ഇങ്ങനെയാണ് 89 കലകൾ മുകളിൽ കാണുന്നത്.

ഇത് ഇവിടെ എഴുതി എല്ലാവർക്കും വിശദമാക്കി മനസ്സിലാക്കിത്തരുക പ്രയാസമാണ്. അല്പം ഗണിതജ്ഞാനം ആവശ്യമാണ്. കാലം കുത്തൊഴുക്ക് പോലെ തോന്നുന്നുവെങ്കിലും കാലവാഹിനിക്ക് ഒരു സമയഘടനയുണ്ട്. ഈ സമയഘടനയെ അടിസ്ഥാനപ്പെടുത്തിയാണ് രാശി-നക്ഷത്രാദി വിഭജനവും കാലപുരുഷനെന്ന ഗണിതോപാധിയും രൂപകല്പന ചെയ്യപ്പെട്ടത്.
കുന്ദാംശം 81 പ്രാവശ്യവും കുന്ദാംശത്തിന്റെ മൂന്നിലൊന്നായ 1.48148 ഭാഗം 243 പ്രാവശ്യവും 21600 പ്രാണകാലത്തിൽ ആവർത്തിക്കുന്നു. 243 പ്രാവശ്യം 27 നക്ഷത്ര-ചക്രം ആവർത്തിക്കുന്നു. 6561 ജന്മങ്ങൾക്ക് ഒരു ദിവസം ഇട നൽകുന്ന സമയഘടനയാണ് ചക്രേശ്വരിയുടെ പീഠം. ഒരു നാഴികയിൽ ശരാശരി 109.35 ജന്മങ്ങൾ. 100 നാഴികയിൽ 10935 ജന്മങ്ങളുടെ അഥവാ നിയതിയുടെ ഇടവേളകളാണ് ഉള്ളത്. ഏത് സമയം ഡോക്ടറന്മാർ നൽകിയാലും ഒരു ദിവസം കുട്ടികളുടെ ആദ്യത്തെ കരച്ചിലിന് 6561 വേളകളാണുള്ളത്.

 

ശ്രീനാഥ് ഒജി:

യദ്രാശിസംജ്ഞ ആധാനേ ശീതാംശോഃ സ്യാന്നവാംശകഃ
നവാംശകനവാംശോ വാ സൂതി സ്തത്‌സ്ഥേപി വാ വിധൗ.

- ശൗനകമഹാര്‍ഷി (ശൗനകഹോര)

ആധാരകാലികചന്ദ്രന്റെ നവാംശത്തിലോ നവാംശനവാംശത്തിലോ ആധാനകാലിക ചന്ദ്രരാശിയിലോ ചന്ദ്രന്‍ ചെല്ലുന്ന സമയത്താവും പ്രസവം നടക്കുക. എന്ന ശൌനകഹോരാ ശ്ലോകമാണ് കുന്ദക്രിയയ്ക്ക് ആധാരമായിത്തീര്‍ന്നത്. "തത്കാലമിന്ദുസഹിതോ ദ്വിരസാംശകോ യ" എന്നു തുടങ്ങുന്ന ബൃഹജ്ജാതകശ്ലോകത്തിലും ഈ ക്രിയ സൂചിതമാണ്.

മേല്‍ക്കാണിച്ച ശ്ലോകത്തില്‍ പറഞ്ഞിട്ടുള്ള ആധാനകാലികചന്ദ്രനും പ്രസവകാലചന്ദ്രനും പകരം, പ്രസവകാലചന്ദ്രനേയും പ്രസവകാലലഗ്നത്തെയും പരിഗണിക്കുമ്പോഴാണ്, കുന്ദക്രിയ നാമിന്നു ചെയ്യുന്ന രൂപത്തിലായിത്തീരുന്നത്. "പ്രസവകാലചന്ദ്രന്റെ നവാംശനവാംശത്തില്‍ പ്രസവകാലലഗ്നം ചെല്ലുന്ന സമയത്താവും പ്രസവം നടക്കുക." എന്നു നിയമം. "ത്രികോണഗണനം സര്‍വ്വത്രയോജ്യം" എന്നതു പരിഗണിച്ച് ഒന്നു കൂടി വെള്ളം ചേര്‍ത്താല്‍ ഈ നവാംശനവാംശങ്ങളുടെ ത്രികോണനക്ഷത്രങ്ങള്‍ കൂടി സ്വീകരിക്കാം എന്നു കിട്ടും. അതായത് "പ്രസവകാലചന്ദ്രന്റെ നവാംശനവാംശത്തിലോ അതിന്റെ ത്രികോണനക്ഷത്രങ്ങളിലോ പ്രസവകാലലഗ്നം ചെല്ലുന്ന സമയത്ത് പ്രസവം നടക്കും." എന്ന നിയമം കിട്ടും. (ശ്ലോകം ചോദിക്കരുത്, അങ്ങനെയൊരു ശ്ലോകമില്ല. ഒരെണ്ണം പുതുതായി ഉണ്ടാക്കേണ്ടിവരും!) ഇപ്രകാരം ലഭ്യമായ നിയമം യോജിച്ചുവരുന്ന കാലബിന്ദുക്കളെക്കുറിച്ചാണ് ചന്ദ്രഹരി ജീ മുകളില്‍ പറഞ്ഞത്.

You are not authorised to post comments.

Comments powered by CComment