ഭുവനേശ്വരി

1 1 1 1 1 1 1 1 1 1 Rating 2.75 (2 Votes)

(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയെ ആധാരമാക്കിയുള്ളതാണ് ഈ ലേഖനം.)

കൃഷ്ണകുമാര്‍ പണിക്കര്‍:

ഭുവനേശ്വരിയെ ഏത് ഗ്രഹത്തെ കൊണ്ടാണ് ചിന്തിക്കുക?

(ഈ ചോദ്യത്തിന് ചിലര്‍ ശുക്രനെന്നും, ചിലര്‍ ചന്ദ്രനെന്നും ഉത്തരം പറഞ്ഞു.

സൂര്യന്‍ ബാധയില്‍ നിന്നീടില്‍ ശിവനും ശൈവഭൂതവും

ചന്ദ്രന്നു ദുര്‍ഗയും ധര്‍മ്മദൈവവും ഭുവനേശ്വരീം

എന്നുണ്ട്.  അതായത് ചന്ദ്രനെക്കൊണ്ട് ഭുവനേശ്വരിയെ പറയാം എന്നു പ്രമാണവുമുണ്ട്. )

ശ്രീവാസ്തവ് പ്രഭാകര്‍:

എന്റെ ചെറിയൊരു അഭിപ്രായത്തിൽ... ഇങ്ങനെ ഒറ്റയടിക്ക്‌ ഭുവനേശ്വരിയെ ചന്ദ്രനെ കൊണ്ട്‌ അല്ലെങ്കിൽ ശുക്രനെകൊണ്ട്‌ എന്ന് ചിന്തിച്ചാൽ ശരിയാകില്ലയെന്നതാണു ആ ഗ്രഹങ്ങളുടെ രാശിസ്ഥിതി ബലം ദൃഷ്ടി കേന്ദ്രം ഇത്യാദികളെല്ലാം പരിഗണിച്ചു വേണം ഇതു ചിന്തിക്കാൻ.. ചന്ദ്രനു പക്ഷബലമില്ലെങ്കിൽ / കുജക്ഷേത്രത്തിലാണെങ്കിൽ ഭദ്രകാളി മുതലായ തമോഗുണമൂർത്തിയെ ചിന്തിക്കണം. ചന്ദ്രന്റെ കേന്ദ്രത്തിൽ ബുധനുണ്ടെങ്കിൽ സരസ്വതിയാകാം, ഗുരുവാണെങ്കിൽ അന്നപൂർണ്ണേശ്വരിയും, ശുക്രനാണു കേന്ദ്രത്തിലെങ്കിൽ രാജരാജേശ്വരിയുമാകാം..പൊതുവെ ചന്ദ്രനെ കൊണ്ട്‌ ദുർഗ്ഗയെയും ചിന്തിക്കണം. ശുക്രൻ ഓജരാശിയിലെങ്കിൽ ഗണപതിയെ പറയണം യുഗ്മരാശിയിലെങ്കിൽ ഭഗവതിയും എന്ന് പറഞ്ഞു ( ഇവിടെ ഭഗവതി എന്നു പറഞ്ഞതിനാൽ ശുക്രനെകൊണ്ട്‌ ഭുവനേശ്വരിയെ ചിന്തിക്കുന്നതാകും കൂടുതൽ ഉചിതമെന്ന് കരുതുന്നു ) ശുക്രൻ യുഗ്മരാശിയായ എടവത്തിൽ അന്ത്യദ്രേക്കാണത്തിലോ വൃഷഭാംശകത്തിലോ നിന്നാലും ഗണപതിയെ പറയേണ്ടതായി വരും...! എങ്കിലും ഒറ്റ മറുപടി വേണമെന്ന രീതിയിലുള്ള ചോദ്യമായതിനാൽ ശുക്രനെന്ന ഉത്തരമാകും ഇവിടെ കൂടുതൽ ചേരുകയെന്നു തോന്നുന്നു

ശ്രീകാന്ത് കൊറമ്പില്‍ വാസു:

ഭുവനേശ്വരി ദേവിയുടെ മൂലമന്ത്രം ഹ്രീം എന്നാണ്.. ഹ്രീം ബീജത്തെ ചന്ദ്രനെ കൊണ്ടാണ് ചിന്തിക്കുന്നത്.. ആയതിനാൽ ശുക്രന് ചന്ദ്രന്റെ യോഗം ദൃഷ്ടി. ഒപ്പം ചന്ദ്രനെ കൊണ്ടും ചിന്തിക്കാം... പ്രമാണം ചോദിച്ചാൽ വലയും... എന്നാൽ ഞാൻ ഹ്രീം എന്ന ബീജമന്ത്രം ചന്ദ്രനെ കൊണ്ട് ചിന്ദിക്കുന്നതു എന്നു എവിടെയോ വായിച്ചു. അതിലും ഉപരി ഞാൻ ഭുവനേശ്വരി ഭഗവതി ഉപാസകൻ ആണ്.. അതുമായി ബന്ധജപെട്ടാണ് ഞാൻ ഇത് വായിച്ചതും....

രാധാകൃഷ്ണപണിക്കര്‍:

ശക്തിത്രയാൽമികാഭാവാ എന്നതുകൊണ്ട് ചന്ദ്രനെക്കൊണ്ടു ചിന്തിക്കുന്നതിനും യുക്തിയില്ലേ? ദുർഗായെന്നും,കാളീയെന്നും,ചാമുണ്ഡി എന്നും 3 ഭാവങ്ങൾ ചന്ദ്രന് പറഞ്ഞിട്ടുണ്ടല്ലോ.

വികെ സന്തോഷ് പണിക്കര്‍:

ഭുവനേശ്വരീ ധ്യാനം താഴെച്ചേര്‍ക്കുന്നു.

ഉദ്യദ്ദിനദ്യുതിമിന്ദുകിരീടാം

തുംഗകുചാം നയനത്രയയുക്താം

സ്മേരമുഖാം വരദാങ്കുശപാശാം

ഭീതികരാം ഭവേദ് ഭുവനേശീം.

ഒരു ഗ്രഹത്തെക്കൊണ്ട് ഒന്നിലധികം ദേവതകളെ പറയുമ്പോള്‍ തിരിച്ചറിയേണ്ടവിധം

വിഷ്ണുനമ്പൂതിരി:

അന്നപൂർണേശ്വരീലക്ഷ്മീയ ക്ഷീ വാ ഭൃഗുനന്ദന. ഇതിൽ മൂന്നിന്റെയും വ്യത്യാസം എങ്ങനെ തിരിച്ചറിയാം?

ശ്രീവാസ്തവ് പ്രഭാകര്‍:

ശുക്രൻ സ്വക്ഷേത്രത്തിലാണെങ്കിൽ അന്നപൂർണ്ണേശ്വരിയേയും മറ്റു ശുഭക്ഷേത്രത്തിലാണെങ്കിൽ ലക്ഷ്മിയേയും പാപക്ഷേത്രത്തിൽ യക്ഷിയേയും ചിന്തിക്കാമെന്നു കാണുന്നുണ്ട്‌ ജി...! ശുക്രന്‍ ഉച്ചത്തില്‍ നിന്നാല്‍, യുക്തിപൂർവ്വം പറയണം.. ഝഷഭേ ദുർഗ്ഗാ ഭവേദ്‌ ഭാർഗ്ഗവ: എന്നതും ചിന്തിക്കണം, ശുഭരാശിയായതിനാൽ ലക്ഷീസാന്നിദ്ധ്യവും ചിന്തിക്കണം... ആ സമയത്തെ നിമിത്താദികളും കാലദേശപരിഗണനയോടെ ചിന്തിച്ചുപറയണം.

കൃഷ്ണകുമാര്‍ പണിക്കര്‍:

ശരിയാണ്. സിത സ്വേച്ചേ ച സിംഹേ ച ദുർഗ്ഗാഭീഷ്ടപ്രദായനീ എന്നു പ്രമാണം.

വിഷ്ണുനമ്പൂതിരി:

ഭൃഗോർ ശ്രീചക്രം --- അന്നപൂർണേശ്വരി -പാർവ്വതി - ഭുവനേശ്വരി - ശ്രീചക്ര വാസിനിയായ ലളിത എല്ലാം തത്വത്തിൽ കാറ്റഗറി ഒന്നു തന്നെ. യക്ഷീ മാതൃഭുജംഗമാ ഭൃഗുഗുസുതസ്യ, ശുക്രേയക്ഷീകൃതം രോഗം ബ്രഹ്മരക്ഷസപീഡനം- എന്നെല്ലാം ഉണ്ടല്ലോ. ദ്രേക്കാണഭേദം നോക്കണം

ഇടവത്തിന്റെ ആദിദ്രേക്കാണമെങ്കിൽ യക്ഷിക്ക് ചാൻസ് ലൂനകചാ തൃഷിതാശനചിത്താ etc. മധ്യമെങ്കിൽ ക്ഷുൽപരോ-അജവദനോ- (വദനമില്ലാത്ത ഗണപതി). കലാജ്ഞാ എന്നതിനാലും അമല-വാസാ എന്നു മുറിച്ചാലും ഇതിന്റെ അധിപതി ബുധനാകയാലും അപൂർവ സമയങ്ങളിൻ ഗന്ധർവ്വനേയും യക്ഷനേയും കാണാം. ദ്വിപസമകായ/ പാണ്ഡര ദംഷ്ട്ര (വെളുത്ത ദംഷ്ട്ര കൊമ്പ്) അതും ഗണപതിയാകാം. മറ്റു ഗൃഹയോഗദൃഷ്ടികളാൽ ദേവതാഭേദം വരും.

തുലാം 1. പ്രതി മാനഹസ്ത - അനുഗ്രഹ- / ലഡ്ഡു കയ്യിൽ പിടിച്ച് ഗണപതി. തസ്യചമൂല്യമേതത് പുരുഷ: .വിചിന്തയതി = ഒടിഞ്ഞകൊമ്പ് കയ്യിൽ

തുലാം 2. കലശം പരിഗൃഹ്യ-, ക്ഷുധിത,പുരുഷ മഹാഗണപതി

തുലാം 3. രത്നചിത്രിത, കിന്നരരൂപഭൃന്നര: = മുഖം മനുഷ്യന്റെതല്ലാത്തതിനാൽ മനുഷ്യനാണോ എന്നു തോന്നുമാറ് - അതും ഗണപതി

കന്നി 1. ഘടേന കന്യാ- വസ്ത്രാ അർത്ഥ സം യോഗമഭീപ്സമാനാ =ലക്ഷ്മീ

കന്നി 2 പ്രഗൃഹീത ലേഖി നി പുരുഷ- മഹാഭാരതമെഴുതുന്ന ഗണപതി

കന്നി 3.-ആം ദ്രേക്കാണം. സാക്ഷാൽ അന്നപൂർണ്ണേശ്വരി. (കുംഭ,കടച്ഛു (തവി- ചട്ടുകം ) ഹസ്താ ഗൗരീ)

മീനം 1 = ശംഖ് - ധരിച്ച ദുർഗ്ഗാ

മീനം 2. ചമ്പക വർണ്ണം (ബാലാർക്കായു തതേജസാം)

അത്യുഛ്രിതധ്വജപതാകം പോതം ഉപയ്തി= മേരുവിന്റെ (ശ്രീചക്രം) മുകളിൽ പരിവാര യുക്താപ്രമദാ = (കാമ ബീജം) കാമേശ്വരനൊപ്പം (നാനാലം കൃതരാജമാനവപുഷാം ബാലോഡുരാൾ ശേഖരാം ഹസ്തൈരിക്ഷുധനുസൃണീം സുമശരം പാശം മുദാ ബിഭ്രതീം)

ജലധേകൂലം പ്രയാതി (കുണ്ഡലിനീശക്തിയുടെ കാരണജലം (അമൃത പ്ലാവന) സഹസ്രാരത്തിലേക്കുള്ള പോക്ക്)

ത്രിഭാഗ=(ത്രികോണാന്തർഗതം എന്നു വ്യംഗ്യം)

സാക്ഷാൽ "ശ്രീചക്രസ്ഥിതസുന്ദരീം"

ത്രിജഗദാമാ ധാരഭൂതാം ഭജേൽ ) ഇങ്ങനെ മുനിമാരാൽ (മീനത്തിന്റെ രണ്ടാം (മധ്യ) ദേക്കാണം പറയപ്പെടുന്നു (മീനത്തിന്റെ = മീനയുഗ്മ =ശിവശ്ശക്ത്യാ യുക്ത:

മീനം 3. സർപ്പ നിവേഷ്ടിതാംഗപുരുഷ = ഗണപതി

ശുക്രൻ ബാധാ വിഷയത്തിൽ -

മേടത്തിൽ - യക്ഷൻ ,ബ്രഹ്മരാക്ഷസൻ

എടവം - യക്ഷ സഹിതാ, യക്ഷീ

ബുധ ക്ഷേത്രത്തിൽ - വിദ്യാഭ്യാസ ആഭിചാരദേവതാ

കർക്കടകം = യക്ഷി യക്ഷനൊപ്പം

ചിങ്ങം = ദേവാലയത്തിലെ യക്ഷി

ധനു =ബ്രാഹ്മണശാല

മീനം = ദുർഗ്ഗാ

ശനിക്ഷേത്രം = അപസ്മാര ദേവത, ചുഴലികാല പിശാച etc

ശ്രീവാസ്തവ് പ്രഭാകര്‍:

ബൃഹത്തായ വിവരണം. ദ്രേക്കാണം കൂടി പരിഗണിച്ചുവേണം ദേവതാഭേദം പറയേണ്ടത് എന്നു വ്യക്തമായി. നന്ദി.

You are not authorised to post comments.

Comments powered by CComment