ഇടവത്തിലെ സൂര്യന് രുരു (പുലി, മാൻ) ആണ്
- Details
- Created: Thursday, 22 March 2018 02:57
- Last Updated: Thursday, 22 March 2018 03:27
- Hits: 3073
ലേഖകന് : ശ്രീനാഥ് ഒജി
ഇടവത്തിലെ സൂര്യൻ = രുരു (പുലി, മാൻ)
ഈ രുരുവിനെ കിട്ടിയത് എവിടെ നിന്ന്? ഇടവം സൂചിപ്പിക്കുന്ന ഇടവം (കാള) രുരുവായതാണോ, അതോ ചിങ്ങം (സിoഹം) രുരുവായതാണോ? അതായത് ഇടവമാണോ രുരുവിന്റെ കാരകൻ, അതോ സൂര്യനാണോ? ഒകെ, ക്ലൂ തരാം.
ആത്മാകൃതി വര്ണാദീന് ഗ്രഹസ്തു ന ജഹാതി പരഗൃഹസ്ഥോ(അ)പി
തസ്വാമ്യാകൃതിവര്ണൌ വ്രജതീത്യപരേ വ്യവസ്യന്തി
(കൃഷ്ണീയം)
ഗ്രഹം അന്യരാശികളില് നിന്നാല്പോലും തന്റെ ആകൃതി വര്ണം മുതലായവയെ വെടിയുകയില്ല. (ഗ്രഹത്തിന്റെ അഭാവത്തില് അഥവാ ഗ്രഹത്തിനു ബലമില്ലെങ്കില്) നില്ക്കുന്ന രാശിയുടെ അധിപന്റെ ആകൃതിയേയും വര്ണത്തെയും അനുവര്ത്തിക്കാമെന്ന് ചിലര് പറയുന്നു.
ഗ്രഹം ഏതു രാശിയില് നിന്നാലും അവരവര്ക്കു പറഞ്ഞിരിക്കുന്ന കാരകത്വങ്ങള് നല്കും. ഗ്രഹത്തിന്റെ അഭാവത്തിലോ അഥവാ ഗ്രഹം ബലഹീനമെങ്കിലോ രാശിയുടെ കാരകത്വങ്ങള് പറഞ്ഞോളുക. (അല്ലാതെ രാശികാരകത്വം കാരണം ഗ്രഹകാരകത്വം അപ്പാടെ മാറില്ല - ഒരു റോസ എതു തരം ഭൂമിയില് കൊണ്ടു നട്ടാലും റോസ തന്നെയായിരിക്കും എന്നതു പോലെ, ശുഭോ ശുഭര്ക്ഷേ രുചിരം കുഭൂതലേ...എന്ന ശ്ലോകം ഓര്ക്കുക)
ബലവതി രാശോ തദധിപതൌ ച സ്വബലയുതസ്യാദതി തുഹിനാംശു.... എന്ന പദ്യവും മേല്ക്കാണിച്ച കൃഷ്ണീയശ്ലോകത്തിന്റെ ആശയത്തെ സൂചിപ്പിക്കുന്നതുതന്നെ.
രാശിയില് നില്ക്കുന്ന ഗ്രഹം രാശിയുടെ സ്വഭാവത്തെ സ്വാധീനിക്കും - അരയാലിന്റെ നിഴല് അതിനുതാഴെ വളരുന്ന ചെടികളെയും മണ്ണിന്റെ സ്വഭാവത്തെയും സ്വാധീനിക്കുന്നതുപോലെ.
രാശിയുടെ സ്വഭാവം ഗ്രഹത്തെ സ്വാധീനിക്കും - മണ്ണിലെ വെള്ളവും വളവും അരയാലിനെ സ്വാധീനിക്കുന്നതു പോലെ.
പക്ഷെ മണ്ണേതായാലും അരയാല് അരയാല് തന്നെയായിരിക്കും...! ഇനി ഉത്തരവും തരാം.
ഇടവത്തിലെ സൂര്യന് എന്തു മൃഗത്തെ സൂചിപ്പിച്ചാലും അത് സൂര്യന്റെ കാരകത്വപ്രകാരമുള്ളത് ആയിരിക്കും, ഇതില് മാറ്റമില്ല. അതിനാലാണ് ഇടവത്തിലെ സൂര്യന് പുലി (സിംഹം, വ്രാഘ്രം എന്തുവേണേലും പറഞ്ഞോളുക), മാന് (എട്ടടിമാന്, ലേയം എന്തുവേണേലും പറഞ്ഞോളുക) എന്നിവയെ എല്ലാം സൂചിപ്പിക്കുന്നതാവുന്നത്. രുരു എന്ന പദം മാനിനേയും പുലിയേയും ഒരേ സമയം സൂചിപ്പിക്കുന്നതാണ്.
ഇടവത്തിലെ സൂര്യന് ഇടവം രാശിയുടെ സ്വഭാവത്തെ സ്വാധീനിക്കും. അതുകാരണമാണ് നെല് വയലായിരുന്ന ഇടവം, (ചിങ്ങം രാശിയുടെ അധിപതിയായ സൂര്യന്റെ സ്വാധീനത്താല്) കാട്ടിലെ പുല്മേടായി മാറുന്നത്. ഇടവം രാശി ഭയത്തെയും സൌമ്യതയെയും സൂചിപ്പിക്കുന്നു. ഇത് സൂര്യനേയും സ്വാധീനിക്കും. അതിനാലാണ് പുലിയേക്കാള് ഇടവത്തിലെ സൂര്യന് എട്ടടി മാനിനെ സൂചിപ്പിക്കുന്നതായി മാറുന്നത്. രുരു - മാന്.
ഇതെല്ലാം പ്രധാനപ്പെട്ട തത്വങ്ങളാണ്. ഇത്തരം തത്വബോധം ഇന്ന് നഷ്ടപ്രായമായിരിക്കുന്നു. അതിന് പാരമ്പര്യത്തിലെ പിഴവുകളും, പഠനരീതികളും എല്ലാം കാരണമായിട്ടുണ്ടാവും. ഇത്തരം തത്വങ്ങളുടെ സാന്നിദ്ധ്യമാണ് കൃഷ്ണീയം എന്ന ഗ്രന്ഥത്തിന്റെ പ്രാധാന്യവും.
കേരളജ്യോതിഷം ഗ്രൂപ്പിലെ ചര്ച്ച:
ചന്ദ്രകുമാര് മുല്ലച്ചേരി:
രണ്ടും കൂടിയതാണ്....വനജീവിയും പശുസമാനവും ആയ മൃഗം....പശുസമാനം ഏന്നത് കൊണ്ട് കൊമ്പുള്ളതാകാം...എന്നതും സ്വഭാവം കൊണ്ട് പശുസമാനം എന്നുമാകാം....വന്യത ജീവിക്കുന്നസ്ഥലം മുതലായത്....പശുത്വം ഭക്ഷണം മുതലായത് എന്നും ധരിക്കാം...എന്നു തോന്നി.
ശ്രീനാഥ് ഒജി:
അത് സാമാന്യയുക്തി. ഉത്തരം ഒരുപക്ഷെ ഇതല്ലാത്തതുകൊണ്ടാണ് ചോദ്യം വന്നതു തന്നെ.
ചന്ദ്രകുമാര് മുല്ലച്ചേരി:
രുരു: കൃഷ്ണസാരഃ ശിംശപായാം മൃഗഭേദേ സ്നുഹീതരൗ
ശ്രീനാഥ് ഒജി:
രുരു എന്നാൽ പുലി എന്നു വ്യാഖ്യാനിക്കുന്ന സമ്പ്രദായവുമുണ്ട്. കൃഷ്ണീയ വ്യാഖ്യാനത്തിൽ ചെറുവള്ളിയും ഇപ്രകാരം അഭിപ്രായപ്പെടുന്നു.
ഷാജി ടിപി:
വേറൊരു ചിന്ത പറയാംog-പൂർവ്വപ്രദേശോ വൃഷഭശ്ച പശ്ചാത് എന്ന പ്രകാരം ചിന്തിച്ചാൽ എടവത്തിന് മേടത്തിന് പറഞ്ഞ കാടും ചിന്ത്യമാണ്- പിന്നീട് കൃഷി വല ക്ഷേത്രസുരമ്യ ഭൂമി എന്നും പറയുന്നു - ആയതിനാൽ സൂര്യന് പുലിയും, മാനും, പശുവുമൊക്കെയാവാമല്ലോ –
വിഷ്ണു നമ്പൂതിരി:
ഇതൊന്നുമാണെന്നു തോന്നുന്നില്ല.. ഇടവം രാശിയിലെ നക്ഷത്ര ഗണത്തെ3 ആയി തിരിച്ചാൽ (മൂന്നാംദ്രേക്കാണം)
ദ്വിപസമകായ പാണ്ഡര ദംഷ്ട്ര ശരഭ സമാംഘ്രി പിംഗല മൂർത്തി
അവിമൃഗലോമാ വ്യാകുലചിത്ത: വൃഷഭവനസ്യ പ്രാന്ത്യ ഗതോ യം
ഇവിടെ മൃഗ ശബ്ദം-മാനിനെക്കുറിക്കുന്നു, ശരഭം - എട്ടടി മാൻ എന്നും കേൾക്കുന്നു. ശരഭം പുലിയേ പോലെ ഒരു ഭീകരജീവിയായും കേൾക്കുന്നു. ദംഷ്ട്ര ശബ്ദത്താൽ ദുഷ്ട്ര മുള്ള പുലി തുടങ്ങിയവയെ എല്ലാം ചിന്തയിലെടുക്കാം. ദ്രേക്കാണാകാരചേഷ്ടാ….
ശ്രീനാഥ് ഒജി:
ഇതും ആചാര്യാനുമതിയുള്ള മറ്റൊരു മാര്ഗമാണ്.
ഗ്രഹത്തിനും ഭാവത്തിനും ഉള്ള കാരകത്വം ഒഴിവാക്കിയാല്, രാശി കാര്യത്തില് സ്വരൂപം പറഞ്ഞിട്ടുള്ള എല്ലാറ്റിനും കാരകത്വമുണ്ട്, അതിന്റെ അടിസ്ഥാനത്തില് ഫലം പറയുകയും ചെയ്യാം, പ്രത്യേകിച്ചും ഗ്രഹത്തിന്റെ അഭാവത്തില്.
അതായത് -
1) രാശിക്ക് കാരകത്വമുണ്ട്.
2) ദ്രേക്കാണത്തിന് കാരകത്വമുണ്ട്.
3) നക്ഷത്രത്തിന് കാരകത്വമുണ്ട്.
പക്ഷെ ഇവിടെ ഇടവത്തിലെ സൂര്യനാണ് ഫലം പറഞ്ഞിരിക്കുന്നത് എന്നതിനാല് ദ്രേക്കാണമോ, നക്ഷത്രമോ ഒന്നുമല്ല വിഷയം, മറിച്ച് ഇടവവും സൂര്യനും അവരുടെ കാരകത്വവുമാണ്. അതില് തന്നെ ഗ്രഹം നില്ക്കയാല് ഇടവത്തിന്റെ രാശി കാരകത്വവുമല്ല വിഷയം സൂര്യന്റെ കാരകത്വം മാത്രമാണ്.
വിഷ്ണു നമ്പൂതിരി:
എന്നാൽ പീതക്ഷാരസമായുക്തേ യഥാ വർണ്ണാന്തരം: iiii ( മഞ്ഞൾ + ചുണ്ണാമ്പ് = ചുവപ്പ് )
എന്ന പോലെ ചാണകത്തിൽ നിൽക്കുന്ന കറുകപ്പുല്ലും, പാറയിൽ ഉള്ളതും, നിർജ്ജല മണലിൽ നിൽക്കുന്നതും പോലെ ഓരോ ഗ്രഹത്തിനും സ്ഥാനാനുസൃതമായും, തണലിൽ വളരുന്നതും, വെളിച്ചത്തിൽ വളരുന്നതും തമ്മിലുള്ള പോലെയും, മാവിൽ വളരുന് ഇത്തിൾക്കണ്ണിയും, നെല്ലിയിൽ വളരുന്നതിന്റെ ഔഷധ ഗുണ വ്യത്യാസം പോലെയും യോഗ സ്ഥാനാലോകയോ ഗോത്ഭവഞ്ച വ്യത്യാസം ഫലത്തിലുണ്ടാകുന്നതാണ്. അതിനു കാരണങ്ങൾ പലതാണ്. പലതും ഋഷിമാർക്കേ അറിയൂ. നമുക്ക് ചില ഊഹങ്ങൾ മാത്രം. കൃഷ്ണീയാദി ഗുരുക്കൻമാരുടെ സൂചനകൾ അനാവൃതമാക്കുമ്പോഴേ മനസ്സിലാക്കാനാകൂ. ഗുരുക്കന്മാർപലതും പറഞ്ഞു തരാത്തതിനാൽ നഷ്ടമായി. നമുക്ക് കിട്ടിയ അറിവിനെ കഴിയുന്നത്ര കുറ്റമറ്റതാക്കി വരും തലമുറക്ക് കൊടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഉള്ളത്.
ശ്രീനാഥ് ഒജി:
എന്നാൽ പീതക്ഷാരസമായുക്തേ യഥാ വർണ്ണാന്തരം: iiii ( മഞ്ഞൾ + ചുണ്ണാമ്പ് = ചുവപ്പ്)എന്ന പോലെ
രണ്ടുവസ്തുക്കള് ചേര്ന്ന് മൂന്നാമതൊന്ന് ഉദയം ചെയ്യുന്നതിനുള്ള ഉദാഹരണമാണല്ലോ ഇത്. ഇങ്ങനെയല്ലാത്തതുകൊണ്ടാണ് ഇക്കാര്യം പറയേണ്ടി വന്നത്. ഏതുതരം കാലാവസ്ഥയിലും മണ്ണിലും നിന്നാലും റോസാച്ചെടി റോസാച്ചെടി ആയിരിക്കുന്നതുപോലെ (മണ്ണിന്റെ സ്വഭാവം മാറിയതുകൊണ്ട് അത് റോസാച്ചെടിയെന്നതുമാറി മാവാവില്ല....) ഏതുരാശിയില് നിന്നാലും ഗ്രഹത്തിന്റെ അടിസ്ഥാന കാരകത്വം മാറില്ല, എന്നതാണ് മനസ്സിലാക്കേണ്ട വിഷയം. പാറപ്പുറത്തെ റോസാച്ചെടി വരണ്ടുണങ്ങി ഓജസ്സില്ലാതെയും, വളക്കൂറുള്ള മണ്ണിലെ റോസാച്ചെടി ഓജസ്സോടെയും വളരുന്നതുപോലെ രാശിയുടെ സ്വഭാവം ഗ്രഹത്തിന്റെ ഭാവത്തെ ബാധിച്ചേക്കാം, പക്ഷെ കാരകത്വത്തെ ബാധിക്കില്ല.
അതിനു കാരണങ്ങൾ പലതാണ് പലതും ഋഷിമാർക്കേ അറിയൂ. നമുക്ക് ചില ഊഹങ്ങൾ മാത്രം. കൃഷ്ണീയാദി ഗുരുക്കൻമാരുടെ സൂചനകൾ അനാവൃതമാക്കുമ്പോഴേ മനസ്സിലാക്കാനാകൂ. ഗുരുക്കന്മാർപലതും പറഞ്ഞു തരാത്തതിനാൽ നഷ്ടമായി
ശരിയാണ്.
നമുക്ക് കിട്ടിയ അറിവിനെ കഴിയുന്നത്ര കുറ്റമറ്റതാക്കി വരും തലമുറക്ക് കൊടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഉള്ളത്.
വാസ്തവമാണ്.
ക്ഷേത്രപാലന്റെ വേട്ടപ്പട്ടി
വിഷ്ണുനമ്പൂതിരി:
ക്ഷേത്ര പാലന്റെ വേട്ടപ്പട്ടിയും രുരുവാണ്. രുരു ഭൈരവൻ വേറെയുണ്ട്.
കൃഷ്ണന് കൈലാസനാഥ്:
ക്ഷേത്ര പാലന്റെ പട്ടി, രാജപാളയം പട്ടിയാണോ?
വിഷ്ണുനമ്പൂതിരി:
രാജപാളയം പട്ടിയാണ് രുരുക്ഷേത്ര പാലന്റെ പട്ടി.
രുരുജിത് വിധാനം
ശ്രീനാഥ് ഒജി:
രുരുജിത് വിധാനത്തിൽ മാൻകൊമ്പിനോ പുലിക്കോ വല്ല പ്രാധാന്യവുമുണ്ടോ? എന്താണ് രുരുജിത് വിധാനം?
വിഷ്ണുനമ്പൂതിരി:
രുരുജിത് വിധാനത്തിൽ ശിവൻ പ്രധാന ദേവനും ഭദ്രകാളി വടക്കോട്ടും (eg കൊടുങ്ങല്ലൂർ). രുരു എന്ന അസുരനെ കൊന്ന ഭാവമാത്രെ!
ശംഭൂത്ഥാ/ ശംഭു സ്ഥാ എന്ന ഭദ്ര ധ്യാനം
അവിടെശിവനാകട്ടെ
ബിഭ്രൽ ദോർ ഭി കുഠാരം
മൃഗമഭയവരൗ------- ...
വ്യാഘ്രചർമ്മാത്ത വാസ
കൈയ്യിൽമാൻ (ആയുധം ), വ്യാഘ്രചർമ്മം ( പുലിത്തോൽ)
ഇതാണ് രുരുജിത്ത് വിധാനത്തിലെ പുലി മാൻ ബന്ധം.
ശ്രീകാന്ത് വേലിക്കാട്ട്:
കല മാൻ കൊമ്പു മാധ്യമമാക്കി പല കാവുകളിലും പണ്ട് ഭദ്രകാളി , ചാമുണ്ഡി എന്നീ ദേവതമാരെ ആരാധിച്ചിരുന്നു.
You are not authorised to post comments.