ജ്യോതിഷം അനുഭവശാസ്ത്രമാണ്
- Details
- Created: Tuesday, 04 April 2017 12:54
- Last Updated: Tuesday, 04 April 2017 12:57
- Hits: 1044
ലേഖകന്‍ - ചന്ദ്രകുമാര്‍ മുല്ലച്ചേരി
ജ്യോതിഷം അനുഭവശാസ്ത്രമാണ്.അങ്ങനെ പറയാന്‍ അനേകകാരണങ്ങളുണ്ട്.
- 1. സൂര്യന്‍റെ ഉദയാസ്തമനങ്ങള്‍, അത് നമ്മുടെ അനുഭവം മാത്രമാണ്....ഓരോ നാട്ടിലുമുള്ള ജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന സൂര്യന്‍റെ ദര്‍ശനോദയവും അവസാനവും....
- 2. ചന്ദ്രനെവിടെ കലകള്‍ കുറയുന്നു....ചന്ദ്രന്‍ സത്യത്തില്‍ അങ്ങനെ തന്നെ ഉണ്ട്....പക്ഷേ നമ്മുടെ അനുഭവങ്ങള്‍ അങ്ങനെയല്ല...നിത്യവും ചന്ദ്രന് കല കൂടുന്നു കുറയുന്നു...
- 3. ഗ്രഹങ്ങളുടെ മൗഢ്യം, വക്രം, യുദ്ധം, യോഗം, രാഹുഗ്രസ്തം, കേതുഗ്രസ്തം ഇവയെല്ലാം തന്നെ അനുഭവങ്ങളാണ്...സത്യങ്ങളേ അല്ല...
- 4. അതുപോലെ ഗ്രഹഗതി മുതലായതും അംശകവും എല്ലാം ഗണിതമഹാസാഗരത്തിലെ സൃഷ്ടിയായ തിരകളെ പോലെ.....
- 5. ചന്ദ്രദര്‍ശനം,ചന്ദ്രപ്രകാശം എന്നതും അനുഭവം തന്നെ...സൂര്യകിരണങ്ങള്‍ ചന്ദ്രപ്രതലത്തില്‍ പതിക്കുമ്പളുള്ള പ്രകാശമത്രേ ചന്ദ്രപ്രകാശം..
- 6. ഇല്ലാത്തഗ്രഹങ്ങളത്രേ രാഹുകേതുക്കള്‍.... അത് നിഴലുകളത്രേ....അതാണത്രേ ഗ്രഹണം ഉണ്ടാക്കുന്നത്.... ഇല്ലാത്ത ഗ്രഹങ്ങളെന്ത് ഫലം തരാന്‍ അല്ലേ...എന്ത് യുക്തിപൂര്‍ണ്ണമായ ചോദ്യം....
ഇതിനുള്ള മറുപടി എന്താണ് ആത്മനോനുഭവസ്തേഷു താദൃശഃ പ്രഷ്ടുരുച്യതാം..... ആത്മാനുഭവങ്ങളെ പ്രഷ്ടാവിന് പറയണം എന്ന്.... ചിന്തിക്കുന്നയാളിന്‍റെ അനുഭവം പ്രഷ്ടാവിങ്കല്‍ ബാധിക്കും എന്നത് എങ്ങനെ യുക്തിഭദ്രമാകും... അതാണ് അനുഭവം.... ആ അനുഭവങ്ങളാണ് പകലും രാത്രിയും ഉദയാസ്തമനങ്ങളും ഗ്രഹമൗഢ്യം, വക്രം, യുദ്ധം മുതലായതും.... ഈ അനുഭവങ്ങളെയാണ് ഫലാനുഭവം എന്ന് പറഞ്ഞത്.
വരാഹമിഹിരാചാര്യന്‍റെ ഹോരയിലെ ആദിശ്ലോകമായ ''മൂര്‍ത്തിത്വേ പരികല്‍പിതഃ'' എന്ന് തുടങ്ങുന്ന ശ്ലോകം ഒന്ന് നന്നായി വ്യാഖ്യാനിച്ചു പഠിച്ചാല്‍ മതി.... ഈ അജ്ഞാനം നീങ്ങാന്‍... അതിന്‍റെ എങ്കിലും അര്‍ത്ഥം പലപ്രകാരത്തിലും മനസ്സിലാക്കാതെ ജ്യോതിഷം ചിന്തചെയ്താല്‍ തോണിപോലും ഇല്ലാതെ കടല്‍ കടക്കാന്‍ ശ്രമിക്കുക എന്ന് പറയേണ്ടതായി വരും...
അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാഞ്ജനശലാകയാ
ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരവേ നമഃ
You are not authorised to post comments.