ഞായര്‍ എന്ന പദം

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ നിന്ന്

ഞായര്‍ എന്ന പദത്തിന്റെ ഉത്ഭവം എവിടെനിന്നാണ്? ഞായറാഴ്ചയുടെ അല്ല, ഞായര്‍ എന്ന ആ പദത്തിന്റെ ഉത്ഭവം എവിടെ നിന്നാണെന്നാണറിയേണ്ടത്.

ഞായർ എന്നാൽ സൂര്യൻ. ഞാറ്റു വേല= ഞായറു വേല. ദ്രാവിഡം ആണ്. സൂര്യന് തമിഴിലും ഞായര്‍ എന്നു പറയുമെന്നു അറിയുന്നു. ഞാറ്റുവേലയെന്നത് സൂര്യനുമായി ബന്ധപ്പെട്ടതുതന്നെ. ഞായർ വേള എന്നതാണ്‌ ഞായറ്റുവേള എന്നും ഞാറ്റുവേല എന്നുമായിത്തീർന്നത്. ഞാറ്റുനില, ഞാറ്റില, ഞായിറ്റുവേല എന്നിങ്ങനെയും പലയിടങ്ങളിൽ പേരുണ്ട്. ഞായരു എന്നത് സൂര്യന് തമിഴിൽ പറയുന്ന പദമാണ് . ചിലപ്പതികാരത്തിൽ ചന്ദ്രനെയും സൂര്യനെയും സ്തുതിക്കുന്നത് തിങ്കൾ ,ഞായിരു എന്നാണു. തമിഴില്‍ ഞായത്തുകളമൈ എന്നാല്‍ ഞായറാഴ്ച എന്നര്‍ത്ഥം. ചുരുക്കത്തില്‍ ഞായർ എന്നത് ദ്രാവിഡ നാമമാണന്നാണനുമാനം ഞായർ -  നായകർ, ഞായാധിപർ (ന്യായാധിപര്‍), നവഗ്രഹത്തിലെ നായകൻ, ഞായത്തുക്കളമൈ, ഞായർ പടിയുന്ന സ്ഥലം പടിഞ്ഞാറ്, ഞായറിന്‍റെ വേല (ഞായര്‍ വേള) ഞാറ്റുവേല എന്നിവ ചിന്തനീയം. ഞായർ എന്ന പദം സംസ്കൃതത്തിൽ കണ്ടതായി ഓർക്കുന്നില്ല. ഞായറ്റൃരുക്കഴമൈയില്‍നിന്നു ഞാറ്റുവേലയിലേക്കും ഞായറാഴ്ചയിലേക്കുമൊക്കെ വന്നു. കൂടുതല്‍ ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ പ്രയോജനമല്ലേ എന്നുകരുതി പോസ്റ്റ് ചെയ്തതാണ്. ന്യായവും (ഞായം) ന്യായാധിപനുമായി ബന്ധപ്പെടുത്താനാവുമോ എന്ന് അറിയില്ല.

വിവാഹ മുഹൂർത്തങ്ങൾക്ക് ഞായറാഴ്ച അത്ര ഗുണപ്രദമല്ല. വിധിവൈപരീധ്യം ഇക്കാലത്ത് എല്ലാ സമുദായക്കാരും ഞായറാഴ്ചയാണ് വിവാഹം കഴിക്കുന്നത്. വിവാഹത്തെക്കാൾ പ്രധാനം വിഭവസമൃദ്ധ ഭക്ഷണകാര്യമായതിനാൽ , അതിന്റെ " പാപത്വം " എല്ലാവർക്കും വീതിച്ച് , വിഭവ സമൃദ്ധമായ ഭക്ഷണത്തിലൂടെ " പരിഹാര " മായി നല്കുന്നതിനാൽ പാപത്വം ഇല്ലാതാവുന്നതാകാം......

ഞാ - ഉയർ എന്നതാകണം ഞായറായത്. പതിഞായറാണ് പടിഞ്ഞാറായത്. സൂര്യാസ്തമയമാണ് പടിഞ്ഞാറിന് ടി പേരു നല്കിയത്. ഞാ എന്താണെന്നറിയുന്നതിന് അക്ഷരം എണ്ണി നോക്കിയാല് മതിയാകും. . ഞ എന്നത് ജ്ഞാനമാണ്. ഞാ ആ നിലക്ക് സൂര്യന്റെ പര്യായത്തിന് ധാതു ആയതാകാം. ജ്ഞ-ഞ തന്ത്രാഭിധാനത്തിലോ മറ്റോ ബന്ധപ്പെട്ട അർത്ഥങ്ങൾ ഉണ്ടാകാം. കൂടുതൽ പഠിക്കേണ്ട വിഷയമാണെന്ന് സാരം.

യസ്യോദയേ ജഗദിദം പ്രതിബോധമേതി

മദ്ധ്യസ്ഥിതേ പ്രസരതി പ്രകൃതിഃ ക്രിയാസു

അസ്തംഗതേ സ്വപിതിചോച്ഛ്വസിതൈകമാത്രം

ഭാനുഃ സ ഏഷ ജയതി പ്രകടപ്രഭാവഃ

ഞ - എന്നതിന് അറിയുക എന്നാണർത്ഥം. ജ-ഞ-യോടു ചേരുമ്പോൾ ജ്ഞ എന്നത് അറിവ്. ഇംഗ്ലീഷിലെ perceive, perception ആണ് ഞ. ആ നിലക്ക് ഞാ-ഉയർ എന്നത് സൂര്യൻ - യസ്യോദയേ ജഗദിദം പ്രതിബോധമേതി എന്നോ മറ്റോ ആണെല്ലോ സാരാവലി തുടങ്ങുന്നത്. പ്രതിബോധം എന്ന് പറഞ്ഞിരിക്കുന്നതാണ് ഞ. ഞ-ഞാൻ ഇത്യാദി പ്രയോഗങ്ങളും ബോധം, അറിയുക എന്നീ അർത്ഥത്തിന് ഉപോദ്ബലകമാണ്. കണ്ണ് എന്ന അർത്ഥം ദ്രാവിഡത്തിലുണ്ടോ എന്ന് പരിശോധിക്കുന്നതും നന്നായിരിക്കും.

 

You are not authorised to post comments.

Comments powered by CComment