ആധുനികയുഗത്തിൽ ജ്യോതിഷത്തിന്‍റെ പ്രസക്തി
- Details
- Created: Wednesday, 05 April 2017 10:40
- Last Updated: Friday, 07 April 2017 17:19
- Hits: 822
(കേരളജ്യോതിഷം ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ച അവലംബമാക്കിയാണ് ഈ ലേഖനം. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ - വിജയാമേനോന്‍, സിപി രാജേഷ് ജ്യോതിഷ കേസരി, റീനാ പികെ, സുനീത് ചെറുവള്ളിയില്‍, ശ്രീനാഥ് ഒജി, ഡി വിനോ, പ്രതീഷ് രാജേന്ദ്രന്‍, ചന്ദ്രകുമാര്‍ മുല്ലച്ചേരി, വിഷ്ണുനമ്പൂതിരി, മോഹന്‍ദാസ് പിവി, മിഥുന്‍ വി രാമകൃഷ്ണന്‍, ജികെഎന്‍ കാ തുടങ്ങിയവര്‍)
വിജയാമേനോന്‍:
ആധുനിക യുഗത്തിൽ ജ്യോതിഷത്തിന്റെ പ്രസക്തി എന്ത്?
സിപി രാജേഷ് ജ്യോതിഷ കേസരി:
വലിയ പൂജകളും ഹോമങ്ങളും നിര്‍ദ്ദേശിക്കുന്നതിനേക്കാള്‍, ജ്യോതിഷി ഒരു കൌണ്‍സിലര്‍ എന്ന പോലെ പ്രവര്‍ത്തിക്കണം.
റീനാ പികെ:
അതേ, ജ്യോതിഷി നല്ലൊരു കൌണ്‍സിലര്‍ ആയിരിക്കണം.
സുനീത് ചെറുവള്ളിയില്‍:
ജ്യോതിഷത്തിലൂടെ വിശ്വാസികൾക്ക് പ്രശ്നങ്ങളെ അതിജീവിക്കാൻ കഴിയുന്നുണ്ടോ?...വൈവാഹിക പ്രശ്നങ്ങൾ തന്നെ ഏറ്റവും വലിയ ഉദാഹരണം അല്ലെ?
ശ്രീനാഥ് ഒജി:
//ജ്യോതിഷത്തിലൂടെ വിശ്വാസികൾക്ക് പ്രശ്നങ്ങളെ അതിജീവിക്കാൻ കഴിയുന്നുണ്ടോ?// ഉണ്ട്.....പക്ഷെ ആര്‍ക്കിടെക്ടിനോട് ചെന്ന് ഗര്‍ഭനിരോധനത്തിനു മരുന്നു ചോദിക്കുന്ന തരത്തിലുള്ള സമീപനമല്ല ഇക്കാര്യത്തില്‍ വേണ്ടത്...അതാണ് പലേ വിശ്വാസികളുടെയും അവസ്ഥയും അറിവും. അത്തരം ചോദ്യങ്ങളുടെയും പ്രശ്നങ്ങളുടെയും കാര്യത്തില്‍ ജ്യോതിഷത്തിനോ ജ്യോതിഷിക്കോ ഒന്നും ചെയ്യാനാവില്ല.
//വൈവാഹിക പ്രശ്നങ്ങൾ തന്നെ ഏറ്റവും വലിയ ഉദാഹരണം അല്ലെ?//
വൈവാഹികപ്രശ്നങ്ങളും പരിഹാരങ്ങളും പല തരത്തിലാണ്. കൌണ്‍സിലിങ്ങിലൂടെ പരിഹരരിക്കപ്പെടുന്നവ, പ്രായോഗിക പരിഹാരങ്ങള്‍ ആവശ്യമായവ, ചികിത്സ ആവശ്യമായവ, ദൈവീകപരിഹാരങ്ങള്‍ ആവശ്യമായവ തുടങ്ങി. ഇവ കൊണ്ടൊന്നും പരിഹരിക്കാനാവാത്ത വ്യക്തിപരവും സാമൂഹികവും ആയ പ്രശ്നങ്ങളും ഉണ്ടാവാം. ഒഴിവാക്കാനാവാത്ത ദൃഢഫലങ്ങളും, പരിഹാരം ചെയ്ത് ഒഴിവാക്കാനാവുന്ന അദൃഢഫലങ്ങളും ഉണ്ടാവാം. ഇത്തരത്തില്‍ വൈവിദ്ധ്യമാര്‍ന്ന എല്ലാ കാര്യത്തിലും ജ്യോതിഷം ഒരുപോലെ പ്രയോജനപ്രദമാവും എന്നു വിചാരിക്കുന്നത് വിഡ്ഢിത്തമാണ്. പരിഹാരത്തിന് ജ്യോതിഷം പ്രയോജനപ്രദമാവുന്ന വൈവാഹികപ്രശ്നങ്ങള്‍ ധാരാളം ഉണ്ടെന്നു തിരിച്ചറിയുന്നതാണ് യുക്തിയും ലോകപരിചയവും. ജ്യോതിഷം കൊണ്ട് പ്രശ്നനിര്‍ണയവും പരിഹാരനിര്‍ദ്ദേശവും സാധിക്കാത്ത വിഷയങ്ങളില്‍ ഏതു വിജ്ഞാനമേഖലയിലുള്ളവരെ സമീപിച്ചാലാണോ പരിഹാരം സാധ്യമാവുക ആ മേഖലയിലുള്ളവരെ സമീപിക്കാന്‍ ജ്യോതിഷി നിര്‍ദ്ദേശിക്കണം.
സുനീത് ചെറുവള്ളിയില്‍:
ഇന്ന് നമ്മുടെ നാട്ടിൽ മാത്രം എടുത്താലും ഡിവോഴ്സ് റേറ്റ് ഏറ്റവും കൂടുതൽ ഹിന്ദുക്കളിൽ ആണ്... അതിൽ ബഹു ഭൂരി ഭാഗവും പൊരുത്തം നോക്കി വിവാഹം...ഉത്തമ മുഹൂർത്തത്തിൽ നടത്തിയതാണ്....
ശ്രീനാഥ് ഒജി:
//ഇന്ന് നമ്മുടെ നാട്ടിൽ മാത്രം എടുത്താലും ഡിവോഴ്സ് റേറ്റ് ഏറ്റവും കൂടുതൽ ഹിന്ദുക്കളിൽ ആണ്..// തെളിവായി ആദ്യം സ്റ്റാറ്റിസ്റ്റിക്സ് നല്‍കൂ...ആരുടെ ഏതു പഠനത്തെ ആശ്രയിച്ചാണ് ഈ വാചകം? ആദ്യം സെന്‍സസ് പരിശോധിക്കാനുള്ള ബുദ്ധിയെങ്കിലും കാണിക്കൂ. തെളിവുകളുടെയും റഫറന്‍സുകളുടെയും അടിസ്ഥാനത്തില്‍ സംസാരിക്കൂ. യുക്തിവാദികളെപ്പോലെ വെറും വിഡ്ഢിവാദിയാവരുത്.
//The divorce rate for Hindus is the lowest among all communities. For Hindus, divorce rate is reported at only 1.8 per thousand.
However, divorce rate is more in Muslims as compared to Hindus. For Muslims, divorce rate is reported at 3.4 per thousand.
According to experts, divorce is more prevalent among Muslims, probably because of the provision of triple talaq. Among Muslims, the share of women divorcees is 5 per thousand. // (Ref. http://zeenews.india.com/news/india/divorce-rates-lowest-among-hindus-more-prevalent-in-muslims-reveals-latest-census-data-know-details_1921976.html)
സുനീത് ചെറുവള്ളിയില്‍:
It was based on a book written by Dr.Sibi Mathew. IPS, former DGP, for his thesis for doctorate... this was noted from rahul easwar's speech... don't remember the book title. That doesn’t mean i support Rahul Easwer...
ശ്രീനാഥ് ഒജി:
Plz talk based on authentic census data in such subjects. Otherwise the speaker loses respect in such talks.. Because it is foolish to talk based on hearsay (കേട്ടുകേള്‍വി) in such subjects for which solid data is available for analysis.
ഡി വിനോ:
കാലാതിവർത്തിയായ പ്രസക്തിയും പ്രാധാന്യവും ജ്യോതിഷത്തിനുണ്ട്....
ആറ് വേദാംഗങ്ങളിൽ ജ്യോതിഷത്തെ വേദത്തിന്റെ കണ്ണുകൾ എന്നാണ് സത്യം മാത്രം പറയുന്നവരും ക്രാന്തദർശികളുമായ ഋഷിമാർ വിളിച്ചത് .
അവർ കണ്ട സത്യങ്ങളാണ് നമുക്ക് തന്നിരിക്കുന്നത്. യവനന്മാരും പരാശരനും ഗാർഗനും വരാഹമിഹിര നുമെല്ലാം അനേക കാലത്തെ മനനനിഗമനങ്ങളിലൂടെ, അറിവിലൂടെ, അനുഭവത്തിലൂടെ എല്ലാ പണി ക്കുറ്റവും തീർത്ത തന്ന മഹാഞ്ജാനമാണിത്.
ശുഭവും അശുഭവുമായ മുജ്ജന്മത്തിലെ കർമ്മ ഗതിയിലൂടെ ഇഹലോകത്തിൽ ഓരോ വേഷങ്ങൾ കെട്ടിയാടാനെത്തിയ നമ്മുടെ വിധിന്യായം വായിച്ച് കേൾപ്പിക്കുന്നവരാണ് ജ്യോതിഷികൾ...
ജിഞ്ജാസുകൾ ഉള്ളിടത്തോളം ജ്യോതിഷവും ഉണ്ടാവും.... ഭൂതവർത്തമാന ഭാവി കാര്യങ്ങളറിയാൻ മറ്റൊരു ഓപ്ഷനും ശാസ്ത്രം ഇത് വരെ കണ്ടു പിടിച്ചിട്ടുമില്ല....
പ്രതീഷ് രാജേന്ദ്രന്‍:
വളരെ കാലികപ്രസക്തമായ ഒരു വിഷയമാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്.
ബ്രാഹ്മണനാണ് ജ്യോതിഷം കൈകാര്യം ചെയ്യാൻ അധികാരമുള്ളയാൾ. ബ്രഹ്മജ്ഞാനമുള്ളവനാണ് ബ്രാഹ്മണൻ. ബ്രാഹ്മണ്യം ഒരു ജാതിയല്ല മറിച്ച് അറിവിന്റെ ഉത്തുംഗ ശ്രിംഗത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു പദവിയാണ്. യാതൊന്ന് നന്നായി അറിഞ്ഞാൽ ഇനി മറ്റൊന്നും അറിയാൻ അവശേഷിക്കുന്നില്ലയോ ആ പരമമായ ജ്ഞാനം സിദ്ധിച്ച് പ്രപഞ്ചത്തിലെ എല്ലാ ദ്വന്ദങ്ങളെയും സമഭാവനയോടെ കാണാൻ കെൽപ്പുള്ളവനാണ് ജ്യോതിഷമുൾപ്പെടെയുള്ള എല്ലാ ഭാരതീയ ശാസ്ത്രങ്ങളും കൈകാര്യം ചെയ്യാൻ അധികാരപ്പെട്ടവൻ.
ഈശ്വരനിൽ നിന്ന് ആരംഭിച്ച് ഒടുക്കം അവിടെ തന്നെ മുക്തിയടയുന്നതാണ് ജീവിതപ്രവാഹം എന്ന് നന്നായി ബോധിച്ച്; അഹം ബോധത്താൽ വഴിതെറ്റിയലയുന്ന മനുഷ്യ ജീവിതങ്ങളെ കർമ്മ ചക്രത്തിന്റെ സനാതനത്വം ബോധിപ്പിച്ച് ശരിയായ ജീവിത പന്ഥാവിലേക്ക് ഒരിക്കൽ കൂടി പ്രവേശിപ്പിക്കുവാൻ തപസ്സിദ്ധി ഉള്ളവനാണ് ഉത്തമനായ ദൈവജ്ഞൻ. ദൈവത്തിന്റെ അഥവാ കർമ്മത്തിന്റെ പ്രവാഹഗതിയറിയുന്നവനായ ദൈവജ്ഞൻ.
വേദാംഗമാണ് ജ്യോതിഷം, സ്വതന്ത്ര ശാസ്ത്രമല്ല എന്ന് താത്പര്യം. ആ സ്ഥിതിക്ക് വേദവിജ്ഞാനം മനുഷ്യരാശിക്ക് ഒരു ദിശാബോധം നൽകുന്നുണ്ട് എങ്കിൽ അതിന് അനുഗുണമാം വിധം വേണം അംഗങ്ങളും പ്രവർത്തിക്കപ്പെടാൻ; പ്രയോഗിക്കപ്പെടാൻ. അഹം ബ്രഹ്‌മാസ്‌മി, തത്വമസി, അയമാത്മാ ബ്രഹ്മ, പ്രജ്ഞാനം ബ്രഹ്മ തുടങ്ങിയ മഹാവാക്യങ്ങളുടെ സാരാംശത്തെ നന്നായി അറിഞ്ഞ് സ്വ സ്വരൂപ അനുസന്ധാനം ചെയ്യാനും അതുവഴി ആത്മസാക്ഷാത്കാരം നേടി ജനനമരണ ചക്രത്തിൽ നിന്നും മുക്തനാകുവാനും, കർമ്മത്തിന്റെ മൂല്യത്തെ ഓരോ "പ്രശ്നത്തിലും" പൃശ്ചകനെ ബോധ്യപ്പെടുത്തി വൈദികമായ സംസ്കൃതിയിൽ ഊന്നിയുള്ള മര്യാദാമസൃണമായ ജീവിതം നയിക്കാൻ ആവശ്യം വേണ്ട പ്രേരണ നൽകുവാനും ഉത്തമ ദൈവജ്ഞന് സാധിക്കണം.
ഈശ്വരന്റെ സനാതനത്വവും ദൃശ്യ പ്രപഞ്ചത്തിന്റെ നശ്വരതയും മറ്റാരേക്കാളും നന്നായി അറിയുന്ന ബ്രാഹ്മണനായ ദൈവജ്ഞൻ തന്നെ ആശ്രയിക്കുന്നവരിൽ ഈശ്വരഭക്തിഊട്ടി ഉറപ്പിക്കുന്നതിൽ ബദ്ധശ്രദ്ധ പതിപ്പിക്കേണ്ടതാണ്. പൊരുത്തം നോക്കുമ്പോൾ അതിന്റെ ലക്ഷ്യാർത്ഥം എന്തായിരിക്കണം എന്ന കാര്യത്തിൽ വ്യക്തത ഉണ്ടാവണം. ഏഷണാ ത്രയത്തെ തൃപ്തിപ്പെടുത്താനുള്ള പൊരുത്തമുണ്ടോ എന്നാണോ അതോ പരമപുരുഷാർത്ഥം ലക്ഷ്യം വച്ച് ജീവിക്കാൻ സഹായകമായ പൊരുത്തമുണ്ടോ എന്നാണോ നോക്കുന്നത്.
തന്റെ ജീവിതം സാക്ഷാത്കൃതമാകണം - ജീവിതത്തിന്റെ ഓരോ നിമിഷവും വാസനാശുദ്ധിക്ക് ഉപകരിക്കും വിധം ആയിരിക്കണം എന്നൊക്കെ പ്രചുരപ്രചാരത്തിലിരുന്ന വേദസംസ്കാരത്തിൽ ഊന്നിനിന്നാണ് വേദാംഗ ജ്യോതിഷത്തിന്റെ ആവിർഭാവം. കാലം മാറി, കർമ്മസിദ്ധാന്തവും പുനർജന്മവും മറന്ന് , ഈശ്വരനെ മറന്ന്, അതുപോലെ ചരാചരങ്ങളെ പരസ്പരം ബന്ധിപ്പിച്ച് വസുധൈവകുടുംബ ചിന്ത ഉണർത്തുന്ന സനാതന സത്തയെ ആവുന്നത്ര വിസ്മരിച്ച് ഒറ്റയാനായി നിന്ന് എത്ര വിഷസുഖം ആസ്വദിക്കാമോ അത് ഏത് വിധത്തിലൊക്കെ സാധിക്കാം എന്ന് തിരയുന്നതിനിടയ്ക്ക് സഹായം ചെയ്യുന്ന ഒന്നായി ഒരിക്കലും ജ്യോതിഷം അധഃപതിക്കാൻ പാടില്ല.
മനുഷ്യരാശിയെ വൈദിക സംസ്കൃതിയിലേക്ക് തിരികെ കൊണ്ടുപോകാൻ സുസജ്‌ജമായ ഒരു ഉപകരണം വേദാംജ്യോതിഷമല്ലാതെ മറ്റൊന്ന് ഇല്ല തന്നെ. ആരോഗ്യസംരക്ഷണത്തിനും, കാലാവസ്ഥാ പ്രവചനത്തിനും, കാല നിർണ്ണയത്തിനും, ഭാവി പ്രവചനത്തിനും, ദേവപ്രശ്നാദികൾക്കും മറ്റും എല്ലാം ഈ ശാസ്ത്രത്തെ പ്രയോജനപ്പെടുത്തുന്നുണ്ടാവാം പക്ഷേ ജീവിതത്തിന്റെ മൗലികതത്വം, കർമ്മ സിദ്ധാന്തം, തലമുറകൾ മാറി മാറി വരുമ്പോഴും സമൂഹമനസ്സിൽ ഊട്ടി ഉറപ്പിച്ച്; ഇന്ന് നീ വിതയ്ക്കുന്നത് നാളെ നീ തന്നെ കൊയ്യേണ്ടി വരും അതിനാൽ മര്യാദാ മസൃണമായ ഒരു ജീവിതം നയിക്കാൻ നിനക്ക് ബാധ്യതയുണ്ട് എന്ന് ബോധ്യപ്പെടുത്തി നൽകാൻ, ബോധ്യപ്പെടാനുള്ള ജ്ഞാനചക്ഷുസ്സ് നൽകാൻ - വേദചക്ഷുസ്സ് നൽകാൻ സാധാരണ ജനങ്ങൾ ഏറ്റവും ആശ്രയിക്കുന്ന ജ്യോതിഷത്തിന് മാത്രമേ സാധിക്കൂ.
മോഹന്‍ദാസ് പിവി:
ഇതാണു ശരി.പക്ഷേ എത്രപേര്‍ ഇതുപോലെയുണ്ടാവും?
പ്രതീഷ് രാജേന്ദ്രന്‍:
വേദ ചക്ഷുസ്സായ ജ്യോതിഷം കാലത്തെ കാണുന്ന കണ്ണായി നിലനിൽക്കണം, കാലത്തെ നിയന്ത്രിക്കുന്ന ഒന്നായി വർത്തിക്കണം. കാലത്തിന്റെ മാറ്റത്തിന് ആധാരം ദൈവ നിശ്ചയമാണ്, ദൈവമെന്നത് മനുഷ്യന്റെ അഥവാ മനുഷ്യരുടെ കർമ്മ ഫലങ്ങളും. കർമ്മം ശരിയായാൽ ദൈവം അനുകൂലമാകും കാലവും നന്നാവും. മറിച്ച് ജ്യോതിഷം പ്രയോഗതലത്തിൽ കാലത്തിനൊത്ത് കോലം കെട്ടേണ്ട നിവൃത്തികേടിലാണ് എന്ന് വന്നാൽ അത് ദുർബ്ബലമാണ് എന്നർത്ഥം. ദുർബ്ബലമായി തുടരുന്നിടത്തോളം അതിന് സമൂഹത്തിന്റെ ചാലകശക്തിയായി വർത്തിക്കാൻ സാധിക്കില്ല.
കാലാതീതമായതായി ഒന്നേയുള്ളു അത് ആദ്ധ്യാത്മികതയാണ്. ജ്യോതിഷം ആദ്ധ്യാത്മികതയുമായി പൊരുത്തപ്പെട്ട് നിലകൊള്ളണം. അപ്പോൾ ദൗർബല്യം മാറും.
വിജയാമേനോന്‍:
ഉണ്ടാകും, ഇല്ലെങ്കിൽ ഉണ്ടാകണം. സമൂഹത്തെ നന്നാക്കുവാൻ ഒരു പരിധി വരെ ജ്യോതിഷിക്കു കഴിയും.
മിഥുന്‍ വി രാമകൃഷ്ണന്‍:
ആധുനിക കാലത്തിന്റെ ആവശ്യങ്ങൾക്കും ജീവിത രീതികൾക്കും ചിന്താരീതികൾക്കും വൈപുല്യമേറിയ ജീവിതായോധന സരണികൾക്കും അനുഗുണമായി വേണം ഈ ശാസ്ത്രത്തെ ഉപയോഗിക്കേണ്ടത്. ആധുനിക മനുഷ്യന്റെ ഉയർന്ന വിദ്യാഭ്യാസ മൂല്യങ്ങളും ധാർമികതയും ഉയർത്തിപിടിക്കുവാനും അന്ധവിശ്വാസങ്ങൾക്ക് എതിരായും ഈ ശാസ്ത്രത്തിന്റെ അമൂല്യമായ സത്തയെ കണ്ടെത്തി ഉപയുക്തമാക്കാൻ ജ്യോതിഷികളും ജ്യോതിഷ വിദ്യാർത്ഥികളും പ്രത്യേകം മനസ്സ് വെക്കേണ്ടതാണ്. പ്രാകൃത രീതികൾ അവലംബിച്ചു സമൂഹത്തിൽ അന്ധവിശ്വാസങ്ങൾ വർധിപ്പിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ജ്യോതിഷോപദേശം കൊണ്ട് സമൂഹത്തിന്റെ പൊതുനന്മ കൂടി ജ്യോതിഷികൾ ലക്ഷ്യമാക്കണം.
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
ഒരു കാലവും പൂര്‍ണ്ണമായി ഗുണമോ ദോഷമോ അല്ല....ചിലതിന് ഗുണവും ചിലതിന് ദോഷവുമാണ്.....അതുപോലെ ചിലയാളുകള്‍ക്കും ചിലത് ശരിയാകില്ല...ചിലത് വളരെ ശരിയാകും...ഈ കാലഗുണദോഷങ്ങളും വ്യക്തിയുടെ ഗുണദോഷങ്ങളൂം സമന്വയിപ്പിച്ച് യഥാകാലം യഥാവിധി യഥാശക്തി ചെയ്യാനുള്ള പ്രചോദനവും അതിന്‍റെ തലങ്ങളിലേക്ക് ജനങ്ങളെ ഉയര്‍ത്തി പൂര്‍ണ്ണമായ ഗുണഫലസത്തയെ ആസ്വദിക്കാനും ദോഷഫലങ്ങളുടെ കയ്പുനീര് അവഗണിച്ചതിജീവിക്കാനുഃ പ്രാപ്തമാക്കുക എന്നതാണ് ജ്യോതിഷത്തിന്‍റെ ഇപ്പോഴത്തെ പ്രസക്തി...ചിലത് സാധ്യവും ചിലത് കൃച്ഛ്രസാധ്യവും ചിലത് അസാധ്യവുമാണെന്നും തന്‍റെ കാലാവസ്ഥ ഇന്നതിതന് ചേരില്ല എന്നും ഇന്നതിന് ചേരും എന്ന് തിരിച്ചറിവും പ്രദാനം ചെയ്യാനാകും എന്ന മേന്മയും ലക്ഷ്യം പ്രാപിക്കാന്‍ അതിന്‍റെ തുടക്കം മുതല്‍ പരിശ്രമിക്കാനും ഒരു റിസര്‍വേഷന്‍ ടിക്കറ്റെടുത്തപോലെ ഫലാനുഭവത്തില്‍ ആശങ്കയില്ലാതെ സ്വസ്തനാകാനും ശാസ്ത്രം ഉപയുക്തമാക്കാന്‍ സാധിക്കും.
വിജയാമേനോന്‍:
ജ്യോതിഷം നന്നായി പഠിച്ചിട്ടുള്ളവർക്ക് നല്ലൊരു കൗൺസലർ ആകുവാനുള്ള എല്ലാ യോഗ്യതയും ഉണ്ടു്. ഒരു വ്യക്തിയുടെ ജാതകം കൈയിൽ കിട്ടിയാൽ അയാളുടെ പോസിറ്റീവും നെഗറ്റീവും മനസ്സിലാകും.അതിനൊപ്പം തന്നെ വ്യക്തിയുടെ കുടുംബ പശ്ചാത്തലവും സംസ്കാരവും കൂടി മനസ്സിലാക്കണം. എന്തിനും ഏതിനും പരിഹാര രൂപേണ പൂജാദി ഹോമങ്ങൾ എഴുതിക്കൊടുക്കുന്നതും ശരിയായ രീതിയല്ല. അതും ആവശ്യം തന്നെ, പക്ഷെ സ്വയം നന്നാവാതെ എല്ലാം ദൈവം നന്നാക്കുമെന്നു വിചാരിച്ചാൽ സ്വാഹാ .
പൂജാഹോമാദികള്‍ ഇഷ്ടത്തോടെ എഴുതാറില്ല എന്നതു സത്യം. പക്ഷെ ചിലർക്കതു കൂടിയേ കഴിയൂ. അതും കൗൺസിലിംഗിന്റെ ഭാഗമാണ്.
ജികെഎന്‍ കാ:
അതെ...ഉത്തമനായ ഒരു ജ്യോതിഷിക്ക് ഒരു സാന്ത്വന -ചികിത്സകന്റെ വേഷമാണ് ഏറ്റവും അനുയോജ്യം. പൂജാദി ഹോമങ്ങൾ നിർദ്ദേശിക്കാൻ നൂറു കണക്കിന് 'ലാട' ജ്യോതിഷികൾ ബോർഡും ഏജന്റുമാരെയും വച്ചിരിപ്പുണ്ട്!
വിജയാമേനോന്‍:
കൃസ്ത്യൻസ് അധികം divorce ലേക്ക് നീങ്ങാത്തത് പള്ളിയേയും പട്ടക്കാരേയും പേടിച്ചിട്ടാണ്. പക്ഷെ ധാരാളം പേർ അകന്നു കഴിയുന്നു. ഹിന്ദു സമുദായത്തിൽ വേണ്ട രീതിയിൽ ബോധവൽക്കരണമുണ്ടായാൽ divorce നിരക്ക് ഇനിയും കുറയും. അതുപോലെ ഓരോ ദിവസത്തെ പത്രം നോക്കിയാൽ മനസ്സിലാകും ക്രിമിനൽ മൈൻഡുള്ള ചെറുപ്പക്കാർ മറ്റു മത വിഭാഗങ്ങളിൽ ആണെന്നതും.
സുനീത് ചെറുവള്ളിയില്‍:
ഐക്യമുളള കുടുംബങ്ങളാണ് ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കുന്നത്.
ശ്രീനാഥ് ഒജി:
ആവണമെന്നില്ല. തീയില്‍ കുരുത്തത് വെയിലത്തു വാടില്ല എന്നൊരു ചൊല്ലും കേട്ടിട്ടില്ലേ... ? :) സുശക്തരായ വ്യക്തികളാണ് സമൂഹത്തിന്റെ ഗതി നിര്‍ണയിക്കുന്നത്. പലപ്പോഴും അത്തരം വ്യക്തികള്‍ ജനിച്ചതും വളര്‍ന്നതും നല്ല കുടുംബത്തിലും കുടുംബജീവിതത്തിലും ആവണമെന്നില്ല. ചട്ടമ്പിസ്വാമികള്‍, നാരായണഗുരു തുടങ്ങി കേരളത്തിലെ മഹാന്മാരെ എടുത്താല്‍പോലും മിക്കവരുടെയും കാര്യത്തില്‍ അവരുടെ മാതാപിതാക്കളടങ്ങുന്ന കുടുംബബന്ധങ്ങളുടെ സ്വാധീനമല്ല അവരെ നയിച്ചതെന്നു കാണാം.
വിജയാമേനോന്‍:
അങ്ങനെയും ഉണ്ടാവാം. മദ്യപാനിയായ അച്ഛന്റെ മക്കളെല്ലാo മദ്യപന്മാരായിക്കൊള്ളണമെന്നില്ല. എങ്കിലും കുടുംബാന്തരീക്ഷം നന്നായാലേ പുതു തലമുറയ്ക്ക് അത് പ്രചോദനമാകൂ.
ശ്രീനാഥ് ഒജി:
പലപ്പോഴും ചീത്തയായാ കുടുംബാന്തരീക്ഷമാണ് അങ്ങനെ ആവാതിരിക്കുന്നതിനുള്ള പ്രചോദനം - അങ്ങനേയും വരാം. ;) :P അതുകൊണ്ട് കുടുംബാന്തരീക്ഷം ചീത്തയാക്കണമെന്നല്ല - നന്നായിരിക്കുന്നതുതന്നെയാണ് നല്ലത്. :)
വിഷ്ണുനമ്പൂതിരി:
സർക്കാർ സ്വന്തമായിജ്യോത്സ്യന്മാരെ നിയോഗിക്കുക. ദേവസ്വം ബോർഡിനു് സ്വന്തമായി ജ്യോൽസ്യനെ നിയമിക്കുക. ജ്യോൽസ്യന്മാർക്ക് ലൈസൻസ് ഏർപ്പെടുത്തുക. തട്ടിപ്പും ചൂഷണവും ഒഴിവാക്കുക.
ശ്രീനാഥ് ഒജി:
ചുരുക്കത്തില്‍ ആധുനികയുഗത്തിലും ജ്യോതിഷം പ്രസക്തമാണ് എന്നു നിഗമനം.
You are not authorised to post comments.