കടപയാദി ചിന്ത
- Details
- Created: Friday, 07 April 2017 12:33
- Last Updated: Friday, 07 April 2017 12:34
- Hits: 1054
(ഈ വിഷയത്തെക്കുറിച്ച് കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയെ അവലംബിച്ചാണ് ഈ ലേഖനം.)
ശ്രീനാഥ് ഒജി:
ജാതകം അഥവാ ഹോര - രണ്ടും ഒന്നുതന്നെ. രാഹു ഇരുട്ടാണെങ്കില്‍ ഹോര വെളിച്ചമാണ്, സൂര്യനാണ്. രാഹു ഭാവിയെക്കുറിച്ചുള്ള അജ്ഞതയാണെങ്കില്‍, ഹോര ഭാവിയെക്കുറിച്ചുള്ള അറിവും പ്രതീക്ഷയുമാണ്. രാഹോ x ഹോരാ. രാഹു-ശിഖി ചക്രമാണ് രാ-ശി ചക്രമായതെന്ന് ചന്ദ്രഹരി. അതെന്തെങ്കിലുമാവട്ടെ ജാതകത്തിന് Horoscope (ഹൊറോസ്കോപ്പ്) എന്നാണ് ഇംഗ്ലീഷ് പേര്. ഹോരാ-സ്കോപ്പ് ഹൊറോസ്കോപ്പ് ആയതാവുമോ എന്തോ... എന്തായാലും ഭാഷ ഏതായാലും ശരി ജാതകത്തിന് സ്കോപ്പ് (Scope) ഉണ്ട്!
ഹോര എന്നാല്‍ കടപയാദിപ്രകാരം 28 ആണ്. ജാതകം (168). എന്തുകിട്ടിയാലും കടപയാദിയാക്കിപറയുന്ന ഒരു സുഹൃത്ത് എനിക്കുണ്ട്. അവനെന്താ 51 പറയുന്നത്, അതെനിക്ക് 25-ആണ് എന്നൊക്കെയാണ് പറയുക. 25 എന്നാല്‍ മൈ---, 51 (കു--) എന്നിത്യാദി നിങ്ങള്‍ ഊഹിച്ചുകൊള്ളുക.
വെറുതെ മനസ്സില്‍ക്കൂടി കടന്നുപോയ ചില ചിന്തകള്‍ ചാടിയതാണ്. രസിക്കുന്നവര്‍ എടുത്തോളുക, അല്ലായ്കില്‍ വിട്ടേക്കുക. അപ്പോ ശരി എല്ലാവര്‍ക്കും 27 (സുഖം) ആശംസിക്കുന്നു.
സൂര്യാവെങ്കിടേഷ്:
എന്തായാലും ഇരുനൂറ്റിപതിനഞ്ച് അല്‍പ്പം 390 ന്‍റെ ചുവ കലര്‍ന്നതാണോ എന്ന് ഒരു അസ്കിതം!
ശ്രീനാഥ് ഒജി:
//എന്തായാലും ഇരുനൂറ്റിപതിനഞ്ച് അല്‍പ്പം 390 ന്‍റെ ചുവ കലര്‍ന്നതാണോ എന്ന് ഒരു അസ്കിതം!// പിടിവിട്ടുപോയി.....! ഞാന്‍ നിര്‍ത്തി....! (390 – അശ്ലീലം)
സൂര്യാവെങ്കിടേഷ്:
അത് കലക്കി. എനിക്ക് സന്തോഷമായി. ശ്രീജിയുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ആ നര്‍മ്മരസം(7250) നുരഞ്ഞുപൊങ്ങിത്തുടങ്ങിയിരിക്കുന്നു. ഇത് അതീവ ആസ്വാദ്യകരം തന്നെ ശ്രീജി(82).
ജോണീവാക്കര്‍:
One word – Brilliant
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
കടയാദികള്‍ വെച്ചാണ് പഴയ ജാതകങ്ങളിലെല്ലാം വര്‍ഷം,കലിദിനം,നാഴിക വിനാഴിക എല്ലാം എഴുതുന്നത്. എന്‍റെ ഫോണ്‍ നമ്പര്‍ പരലായി പറഞ്ഞാല്‍ ''തുംഗവാസീഭവഃ സുധാവധൂ'' എന്നാണ് ..
രതീഷ് എടശ്ശേരി:
കടപയാദി പഠിച്ചു!
You are not authorised to post comments.