ദ്രേക്കാണവും നിരയനചക്രവും യുക്തിവാദിവിഡ്ഢിത്തങ്ങളും
- Details
- Created: Friday, 07 April 2017 12:05
- Last Updated: Friday, 07 April 2017 12:13
- Hits: 789
ലേഖകന്‍ - ചെത്തല്ലൂര്‍ വിജയകുമാര്‍ ഗുപ്തന്‍
യുക്തിവാദികൾ : ദ്രേക്കാണം എന്ന വാക്ക് ബാബിലോണിയയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്.
ശ്രീനാഥ് മറുപടി : യുക്തിവാദികളുടെ പമ്പരവിഡ്ഢിത്തം എന്ന് വേണം ഇതിനെ പറയാൻ . കാരണം ഇന്നു ലഭ്യമായ ബാബിലോണിയന്‍ ജ്യോതിഷ ഗ്രന്ഥങ്ങളിലൊന്നും ഇങ്ങനെയൊരു വാക്കോ ആശയമോ ഇല്ല. ഭാരതത്തില്‍ ബിസി 250-ലെ ശ്രീ ശൌനകീയ വിവാഹപടലത്തില്‍ ഈ വാക്കു കാണാം. ഈജിപ്തിലും ബിസി 50-ലെ ഡെന്‍ട്രാസോഡിയാക് സൂചിപ്പിക്കുന്നതുപോലെ ഈ ആശയം ഫലജ്യോതിഷത്തില്‍ പ്രചാരത്തിലിരുന്നു എന്നു തോന്നുന്നു.
യുക്തിവാദി : ബാബിലോണിയന്‍ ജ്യോതിഷവും വൈദികജ്യോതിഷവും സായനമാണ് (Tropical), ഇന്നത്തെ പാശ്ചാത്യജ്യോതിഷം പോലെ അയനബിന്ദുക്കളെയും വിഷുവത് ബിന്ദുക്കളെയും ആധാരമാക്കിയുള്ളതാണ്.
ശ്രീനാഥ് മറുപടി : തെറ്റ്. ടോളമിക്ക് Tropical Astrology എന്നൊരു തെറ്റിദ്ധാരണ ഉണ്ടാകുന്നതിനുമുമ്പ് ലോകത്തെവിടെയും അത്തരമൊരാശയം നിലവിലില്ല. ഭാരതത്തിലും, ബാബിലോണിയയിലും, ഈജിപ്തിലും, ഗ്രീസിലും, അതിനുമുമ്പ് നിരയജ്യോതിഷമാണ് നിലവിലിരുന്നത്. വേദങ്ങളിലും (നക്ഷത്രചക്രം), ബാബിലോണിയന്‍ ജാതകങ്ങളിലും, ഈജിപ്തിലും (ബുക്ക് ഓഫ് ദ ഡെഡ്), ഗ്രീസിലും (ഹിപ്പാര്‍ക്കസിന്‍റെ അയനാംശവും പോളാര്‍ കോ-ഓര്‍ഡിനേറ്റ്സിന്‍റെ ഉപയോഗവും) ഇതിന് വേണ്ടുവോളം തെളിവുകള്‍ ലഭ്യമാണ്. ഭൂമിയില്‍നിന്ന് നിരീക്ഷിക്കുന്നവര്‍ക്ക് ആകാശത്ത് ഗ്രഹചലനം നിരീക്ഷിക്കാന്‍ ചലിക്കാതെ സ്ഥിരമായി നില്‍ക്കുന്ന ഒരു ഗ്രാഫാണ് ആവശ്യം – അതാണ് രാശിചക്രവും പോളാര്‍ കോ-ഓര്‍ഡിനേറ്റ്സും (ധ്രുവരേഖാഗണിതം) കൊണ്ട് സാധ്യമാവുന്നത്.
You are not authorised to post comments.