രത്നധാരണവിധി

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയെ ആധാരമാക്കിയാണ് ഈ ലേഖനം)

സന്തോഷ് കുമാര്‍ പടിഞ്ഞാറെപ്പാട്ട്:

രത്നം ധാരണ വിധി അറിയുന്ന ആരേലും ഉണ്ടോ?

ശ്രീനാഥ് ഒജി:

ഭാഗ്യാധിപസ്യ രത്‌നസ്യ ധാരണേന ശുഭം ഭവേത്
ഷഷ്ഠാഷ്ടമദ്വാദശസ്യ ധാരയേന്ന കദാചന
യോഗകാരകഖേടസ്യ ഉത്തമം കേചിദുച്യതേ
ലഗ്നാധിപമിത്രസ്യ ഏതത്ചാപി പരോ വദേത്

ഭാഗ്യസ്ഥാനാഥിപന്റെ രത്‌നം ധരിക്കണം എന്നതാണ് അവശ്യം അനുഷ്ഠിക്കേണ്ട രത്‌നധാരണ വിധി. 6-8-12 ഭാവാധിപന്മാരുടെ കല്ലുകള്‍ ഒരിക്കലും ധരിക്കാന്‍ പാടില്ല. ലഗ്നാധിപന്‍, യോഗകാരകന്‍, ലഗ്നാധിപമിത്രങ്ങള്‍ എന്നിവരുടെ രത്‌നങ്ങള്‍ ധരിക്കാവുന്നതാണ് എന്നു ചിലര്‍ പറയുന്നു. (ഭാഗ്യസ്ഥാനാധിപന്റെ കൂടാതെ) ലഗ്നാധിപന്റെ കല്ല് ധരിക്കുന്നതും നന്ന് എന്ന് മറ്റുള്ളവര്‍ പറയുന്നു.

റീനാ പികെ:

ഈ ഭാഗ്യാധിപൻ തന്നെ പന്ത്രണ്ടാം ഭാവാധിപൻ ആകാറുണ്ടല്ലോ അപ്പോളൊ ജി.. ത്രികോണാധിപത്യത്തിനു മുൻഗണന കൊടുത്തു ധരിക്കാമോ....

ശ്രീനാഥ് ഒജി:

യുക്തം പോലെ മേല്‍പറഞ്ഞ നിയമപ്രകാരം എല്ലാ ഗ്രഹങ്ങളെയും പരിഗണിച്ചാല്‍ അവയില്‍ ബെസ്റ്റ് ആരോ ആ ഗ്രഹത്തിന്റെ രത്നം ധരിക്കുന്നതാണ് ഏറ്റവും ഉത്തമം.

ധനാത്മകം (+) = ഭാഗ്യാധിപന്‍, കേന്ദ്രാധിപന്‍, ത്രികോണാധിപന്‍, ലഗ്നാധിപന്‍, ലഗ്നാധിപന്റെ മിത്രം.

ഋണാത്മകം (-) = 6-8-12 ഭാവാധിപന്‍, ലഗ്നാധിപന്റെ ശത്രു

പോസിറ്റീവും നെഗറ്റീവുമായ ഇത്രയും കാര്യങ്ങള്‍ പരിഗണിച്ചാല്‍ ഏതു ഗ്രഹത്തിനാണോ കൂടുതല്‍ പോയിന്റ് കിട്ടുന്നത്, ആ ഗ്രഹത്തിന്റെ രത്നമോ ഉപരത്നമോ ധരിച്ചോളുക.

--------

You are not authorised to post comments.

Comments powered by CComment