കാശ്യപസംഹിത ഒന്നാമധ്യായം
- Details
- Created: Tuesday, 04 April 2017 07:03
- Last Updated: Tuesday, 04 April 2017 07:10
- Hits: 1168
ലേഖകന്‍ - ശ്രീനാഥ് ഒജി
32 അധ്യായങ്ങളിലായി 900-ലധികം ശ്ലോകങ്ങളിലായി പടര്‍ന്നുകിടക്കുന്ന ഗ്രന്ഥമാണ്, ഭഗവത് ഗീതയേക്കാള്‍ വലിപ്പമുള്ള ഗ്രന്ഥമാണ് കശ്യപസംഹിത. അതിലെ ശാസ്ത്രോപനയനം എന്നു പേരുള്ള ആദ്യ അധ്യായത്തിലെ ശ്ലോകങ്ങളാണ് താഴെച്ചേര്‍ക്കുന്നത്.
ശ്രീഹരിർജയതി.
ശ്രീഗണേശായ നമഃ
മഹേശായ നമസ്തസ്മൈ സച്ചിദാനന്ദരൂപിണേ
നതാമരകിരൗരൗദ്യ പ്രതിവിസ്ഫുരിതാംഘ്രയേ 1
സൂര്യഃ പിതാമഹോ വ്യാസോ വസിഷ്ഠോഽത്രിഃ പരാശരഃ
കശ്യപോ നാരദോ ഗർഗോ മരീചിർമനുരംഗിരാ 2
രോമശഃ പൗലശശ്ചൈവ ച്യവനോ യവനോ ഭൃഗുഃ
ശൗനകോഽഷ്ടദശൈവൈതേ ജ്യോതിഃശാസ്ത്രപ്രവർതകാഃ 3
സ്കന്ധത്രയാത്മകം ശാസ്ത്രമാദ്യം സിദ്ധാന്തസഞ്ജ്ഞകം
ദ്വിതീയം ജാതകസ്കന്ധം തൃതീയം സംഹിതാഹ്വയം 4
ഗ്രഹാണാം മധ്യമാമുക്തിഃ സ്ഫുടഭുക്തിരനന്തരം
ദിവസസ്യ പ്രമാണം ച ലഗ്നകാലവിനിർണയഃ 5
ചന്ദ്രാർകഗ്രഹണേ സമ്യക് തയോശ്ച പരിലേഖനം
സമാഗമോ യുദ്ധഭേദോ ഗ്രഹാണാം യുതയസ്തഥാ 6
ഉദയാസ്തമയം ജ്ഞാനം ചന്ദ്രശൃംഗോന്നതിം തഥാ
പാതവൈധൃതിയോർഭേദൗ ഭൂലീഗോലേ യന്ത്രലക്ഷണം 7
മാനക്രിയാമാനഭേദാശ്ചാദ്യസ്കന്ധേ പ്രകീർതിതാഃ|
രാശിഭേദഃ ഖേടയോനിർവിയോനിജന്മലക്ഷണം 8
നിഷേകോ ജനനം പുംസാമരിഷ്ടം ഭംഗലക്ഷണം
ആയുർദായോ ദശാഭേദാ ജ്ഞേയാശ്ചാന്തർദശാസു ച 9
അഷ്ടവർഗഃ കർമ ജീവോ രാജയോഗവിയോഗകാഃ
ചാന്ദ്രയോഗാ ദ്വിഗ്രാദ്യാ പ്രവ്രജ്യായോഗസഞ്ജ്ഞകാഃ 10
രാശിശീലം ദൃഷ്ടിഫലം മൈത്രം ഭാവഫലം തതഃ
ആശ്രയാഖ്യാശ്ച യേ യോഗാ യോഗാഃ സങ്കീർണസംഭവാഃ 11
സ്ത്രീജാകതം നഷ്ടയോഗം നിർവാണം നഷ്ടജാതകം
ദ്രേഃകാണശ്ച ക്രിയായോഗാ ദ്വിതീയസ്കന്ധസംഭവാഃ 12
ആദൗ ശാസ്ത്രോപനയനം ഖേടശാസ്ത്രോപലക്ഷണം
തിഥിവാസരനക്ഷത്രയോഗതിഥ്യർക്ഷലക്ഷണം 13
മുഹൂർതോപഗ്രഹഃ സൂര്യസങ്ക്രാന്തിർഗോചരക്രമഃ
ചന്ദ്രതാരാബലം ചൈവ ക്രിയാ ഷോഡശകർമണാം 14
ഛുരികാബന്ധനം യാത്രാപ്രവേശഃ സദ്മലക്ഷണം
നൃപാഭിഷേചന ദേവപ്രതിഷ്ഠാ വസ്ത്രലക്ഷണം 15
അഗ്ര്യാധാനം സദ്യ(ദ്യോ?)വൃഷ്ടിഃ നിഖിലോത്പാതലക്ഷണം
തച്ഛാന്തിർമിശ്രകാധ്യായസ്തൃതീയസ്കന്ധലക്ഷണം 16
ഏവം ലക്ഷണസംയുക്തമുക്തം സ്കന്ധദ്വയം തതഃ
സാമ്പ്രതം സംഹിതാസ്കന്ധമേവം ലക്ഷണം സംയുതം 17
വക്ഷ്യേഽഹം കശ്യപ ബ്രഹ്മാ ഹിതാർഥ ദേഹധാരിണാം
സംബന്ധസ്ത്വസ്യ ശാസ്ത്രസ്യ വേദാംഗമിതി ധാതൃതിഃ 18
ശുഭാശുഭസ്യ സമതാമഭിധേയനിരൂപണം
ഗ്രഹഗ്രഹണസങ്ക്രാന്തിയജ്ഞാധ്യയനകർമണാം 19
പ്രയോജനം വ്രതോദ്വാഹക്രിയാണാം കാലനിർണയഃ
ഏതദ്വിനാ ന സിധ്യന്തി ? തസ്മാത്താ അഖിലക്രിയാഃ 20
ജ്ഞാതവ്യമധ്യേതവ്യം ച പുണ്യമായുര്യശസ്കരം
പു(ണ്യ?) കാലപരിജ്ഞാനാദശ്വമേധഫലം ഭവേത് 21
പുണ്യകാലം ച യോ വേത്തി സ തു വേത്തി പരാം ഗതിം
കാലജ്ഞാനേതി കുശലം തം ദേവാ ബ്രഹ്മപാം വിദുഃ 22
ഇതി ശാസ്ത്രോപനയനോഽധ്യായഃ പ്രഥമഃ
ഇതി ശാസ്ത്രോപനയനോഽധ്യായഃ പ്രഥമഃ|| 1||
പലരും കേട്ടിട്ടുള്ളതും പ്രശസ്തവുമായ സൂര്യഃ പിതാമഹോ വ്യാസോ വസിഷ്ഠോഽത്രിഃ പരാശരഃ... എന്നിത്യാദി ശ്ലോകം കശ്യപസംഹിതയിലേതാണെന്ന് പലര്‍ക്കും അറിവുള്ളതാണ്. പക്ഷെ കശ്യപസംഹിതയിലെ മറ്റൊരു ശ്ലോകവും ആരും കണ്ടിട്ടില്ലെന്നതാണ് വാസ്തവം. കശ്യപസംഹിത മാനുസ്കിപ്റ്റ് എനിക്ക് ലഭിച്ചപ്പോഴാണ് ഇത് ഇത്രവും വലിയ ഗ്രന്ഥമാണെന്നും, ഇത് ഇന്നും ലഭ്യമാണെന്നും എനിക്ക് മനസ്സിലായത്. മറ്റു ചില ശ്ലോകങ്ങളെങ്കിലും ഏവരും അറിയട്ടെ എന്നു കരുതിയാണ് ആദ്യാധ്യായം ഇവിടെ പോസ്റ്റിയത്.
ഒരേ പേരില്‍ പലപ്പോഴും തന്ത്രത്തിലും ജ്യോതിഷത്തിലും ആയുര്‍വേദത്തിലും, പുരാണത്തിലും വ്യത്യസ്ത ഗ്രന്ഥങ്ങള്‍ കണ്ടേക്കാം. കശ്യപസംഹിത, വസിഷ്ഠസംഹിത, വിശ്വാമിത്രസംഹിത, ഗര്‍ഗ്ഗസംഹിത തുടങ്ങിയവ ഉദാഹരണം.
കശ്യപസംഹിത എന്ന പേരില്‍ ആയുര്‍വേദഗ്രന്ഥവും ജ്യോതിഷഗ്രന്ഥവും തന്ത്രഗ്രന്ഥവും കണ്ടിട്ടുണ്ട്. വസിഷ്ഠസംഹിത എന്ന പേരിലും വിശ്വാമിത്രസംഹിത എന്ന പേരിലും തന്ത്രഗ്രന്ഥവും ജ്യോതിഷഗ്രന്ഥവും കണ്ടിട്ടുണ്ട്. ഗര്‍ഗസംഹിത എന്ന പേരില്‍ ജ്യോതിഷഗ്രന്ഥവും പുരാണഗ്രന്ഥവും കണ്ടിട്ടുണ്ട്.
You are not authorised to post comments.