നവധാന്യങ്ങളും നവദേശങ്ങളും
- Details
- Created: Wednesday, 05 April 2017 12:30
- Last Updated: Wednesday, 05 April 2017 12:31
- Hits: 3187
നവധാന്യം
ഗോധൂമസ്തണ്ഡൂലാഢക്യമുദ്ഗശ്ചണകബർബ്ബരാ:
തിലമാഷകുലത്ഥാശ്ച നവധാന്യാ പ്രകീർത്തിതാ:
1.ഗോധൂമം – ഗോതമ്പ് (സൂര്യന്‍), 2.തണ്ഡൂലം – അരി (ചന്ദ്രന്‍), 3.ആഢകീ – കടല (ചൊവ്വ), 4.മുദ്ഗം - ചെറുപയർ (ബുധന്‍), 5ചണക - ചണംപയർ അഥവാ മമ്പയർ (വ്യാഴം), 6.ബർബരം – അവര അഥവാ തുവര (ശുക്രന്‍), 7.തിലം – എളള് (ശനി), 8.മാഷം –ഉഴുന്ന് (രാഹു), 9.കുലത്ഥം – മുതിര (കേതു) എന്നിവയാണ് യഥാക്രമം സൂര്യാദി നവഗ്രഹങ്ങളുടെ ധാന്യങ്ങള്‍.
|
നം |
ഗ്രഹം |
ധാന്യം |
|
1 |
സൂര്യന്‍ |
ഗോധൂമം (ഗോതമ്പ്) |
|
2 |
ചന്ദ്രന്‍ |
തണ്ഡുലം (അരി) |
|
3 |
ചൊവ്വ |
ആഢകീ (കടല) |
|
4 |
ബുധന്‍ |
മദ്ഗം (ചെറുപയര്‍) |
|
5 |
വ്യാഴം |
ചണകഃ (ചണംപയര്‍, മമ്പയര്‍) |
|
6 |
ശുക്രന്‍ |
ബര്‍ബരം (അവര, തുവര) |
|
7 |
ശനി |
തിലം (എള്ള്) |
|
8 |
രാഹു |
മാഷം (ഉഴുന്ന്) |
|
9 |
കേതു |
കുലത്ഥം (മുതിര) |
നവദേശങ്ങള്‍
ഭോഗീനാർക്ക്യാരജീവജ്ഞശശിശിഖിസിതേഷ്വാം അംബരാഖ്യം,കലിംഗം
സൗരാഷ്ട്രവന്തി സിന്ധൂൻ സുമഗധയവനാൻ പർവതാൻ കീകടാംശ്ച
ഭോഗീ (രാഹു), ഇനഃ (സൂര്യന്‍), അര്‍ക്കി (ശനി), ആരഃ (ചൊവ്വ), ജീവഃ (ഗുരു), ജ്ഞഃ (ബുധന്‍), ശശി (ചന്ദ്രന്‍), ശിഖി (കേതു), സിതഃ (ശുക്രന്‍) എന്നിവയ്ക്ക് യഥാക്രമം അംബരം, കലിംഗം, സൌരാഷ്ട്രം, ആവന്തി, സിന്ധു, മഗധം, യവനം, പര്‍വതം, കീകടം എന്നിവയാണ് നവദേശങ്ങള്‍.
|
നം |
ഗ്രഹം |
ദേശം |
|
1 |
ഭോഗീ (രാഹു) |
അംബരം (?) |
|
2 |
ഇനഃ (സൂര്യന്‍) |
കലിംഗം (ഒറീസ) |
|
3 |
അര്‍ക്കി (ശനി) |
സൌരാഷ്ട്രം (ഗുജറാത്ത്) |
|
4 |
ആരഃ (ചൊവ്വ) |
ആവന്തി (രാജസ്താന്‍) |
|
5 |
ജീവഃ (ഗുരു) |
സിന്ധു (പഞ്ചാബ്, പാക്കിസ്ഥാന്‍) |
|
6 |
ജ്ഞഃ (ബുധന്‍) |
മഗധം (ബീഹാര്‍) |
|
7 |
ശശി (ചന്ദ്രന്‍) |
യവനം (തുര്‍ക്ക്മെനിസ്താന്‍) |
|
8 |
ശിഖി (കേതു) |
പര്‍വതം (?) |
|
9 |
സിതഃ (ശുക്രന്‍) |
കീകടം (?) |
You are not authorised to post comments.