ഹസ്തരേഖയും കൈയും
ലേഖകന്‍ : ശ്രീനാഥ് ഒജി
കൈയുടെ നീളം = പുണ്യം (നീളം കുറഞ്ഞ കൈ = പാപി, ക്രൂരന്, ദുരിതമനുഭവിക്കുന്നവന്)
കൈയുടെ വണ്ണം = സമ്പത്ത് (മെലിഞ്ഞ കൈ = ദരിദ്രന്)
പേശീബലമുള്ള (മസിലുള്ള) കൈ = അധ്വാനശീലം (പേശീബലമില്ലാത്ത കൈ = അലസന്)
രോമരഹിതം = വൃത്തി, വെടിപ്പ്, ശീലഗുണം. (രോമിലമായ കൈ = വൃത്തിയും വെടിപ്പും ശീലഗുണവും ഇല്ലാത്തവന്)
ഇതാണ് അടിസ്ഥാനസങ്കല്പം. ഇനി Derivation നോക്കുക.
തടിച്ചതും പേശീബലമുള്ളതും രോമരഹിതവും ദൈര്‍ഘ്യമുള്ളതുമായ (ആജാനുബാഹു) കൈ = രാജാവ്.
തടിച്ചതും പേശീബലമില്ലാത്തതും രോമരഹിതവും ദൈര്‍ഘ്യമുള്ളതുമായ കൈ = ധനികന്.
മെലിഞ്ഞതും പേശീബലമുള്ലതും രോമരഹിതവും ദൈര്‍ഘ്യമുള്ളതുമായ (ആജാനുബാഹു) കൈ = പുണ്യാത്മാവ്, അവധൂതന്, അവതാരപുരുഷന്
മെലിഞ്ഞതും പേശീബലമില്ലാത്തതും രോമിലവും ഹ്രസ്വവുമായ കൈ = പാപി (ക്രൂരന്, ദുരിതമനുഭവിക്കുന്നവന്), അലസന്, ശീലഗുണമില്ലാത്തവന്, ദരിദ്രന്
സാധാരണക്കാരുടെ കൈകള്‍ മിശ്രലക്ഷണമുള്ളവയായിരിക്കുമെന്നറിഞ്ഞ് യുക്തം പോലെ പറഞ്ഞുകൊള്ളുക!
എങ്ങനെയുണ്ട് ഹസ്തസാമുദ്രികന്റെ ബുദ്ധി?!
Observation can lead to stunning derivations, which might become true most of the times! പിന്നെ ഇത്തരം ഒരു ലക്ഷണത്തെ മാത്രം ആധാരമാക്കിയല്ലല്ലോ പ്രവചനം, ഒട്ടേറെ ലക്ഷണങ്ങളെ ആധാരമാക്കിയല്ലേ. ജ്യോതിഷം, സാമുദ്രികം, ഹസ്തരേഖ, ആയുര്‍വേദം തുടങ്ങിയ വിജ്ഞാശാഖകള് കൈകാര്യം ചെയ്യുന്നവരെപ്പോലെ, കാലികവും പ്രായോഗികവുമായ യുക്തിയും ബുദ്ധിയും വ്യക്തിയുടെയും സമൂഹത്തിന്റെയും സ്വഭാവത്തെക്കുറിച്ചുള്ള വ്യക്തമായ ബോധവും സര്‍വ്വോപരി പ്രായോഗികപരിചയവും ഉള്ളവരെ കണ്ടെത്തുക പ്രയാസമാണ്! അവരുടെ നിഗമനങ്ങളില്‍ ഗ്രന്ഥപരിചയും നിരീക്ഷണവും ബുദ്ധിയും യുക്തിയും എല്ലാം വേണ്ടുംവണ്ണം ഇഴചേരുനതായി കാണാം. Excellent!
You are not authorised to post comments.